ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം; ബൈ​ക്ക് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ചു; കാലുകൾക്ക് ഗുരുതര പരിക്കേറ്റ് വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇ​രി​ട്ടി(കണ്ണൂർ): മു​ഴ​ക്കു​ന്നി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കാ​ട്ടാ​ന​ക്കൂ​ട്ടം അ​ക്ര​മി​ച്ചു. വ​ട്ട​പൊ​യി​ലി​ലെ ഒ​ത​യോ​ത്ത് വി​നോ​ദ് കു​മാ​റി(48)​നെ​യാ​ണ് അ​ക്ര​മി​ച്ച​ത്. കാ​ലു​ക​ള്‍ ത​ക​ര്‍​ന്ന ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ പോ​യി മ​ട​ങ്ങ​വെ​യാ​ണ് വീ​ടി​ന് സ​മീ​പം റോ​ഡി​ല്‍ വെ​ച്ച് ആ​ന​ക്കൂ​ട്ടം ബൈ​ക്ക് ത​ക​ര്‍​ത്ത് യാ​ത്ര​ക്കാ​ര​നെ അ​ക്ര​മി​ച്ച​ത്. പു​ല​ര്‍​ച്ചെ ആ​ന ഓ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ട്ട​പൊ​യി​ലി​ലെ ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ല്‍ ഒ​ടി​ഞ്ഞു.

വ​ട്ട​പൊ​യി​ല്‍, കൂ​ളി​ക്കു​ന്ന് മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക കൃ​ഷി നാ​ശ​വും വ​രു​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലെ വീ​ടു​ക​ളു​ടെ മ​തി​ലും കാ​ട്ടാ​ന​ക​ള്‍ ത​ക​ര്‍​ത്തു. മൂ​ന്നാ​ന​ക​ൾ കൂ​ളി​ക്കു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ഇ​വ​യെ തു​ര​ത്താ​ന്‍ വ​ന​പാ​ല​ക​രും പോ​ലീ​സും ചേ​ര്‍​ന്ന് ശ്ര​മം തു​ട​ങ്ങി.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലും ആ​ന​ക്കൂ​ട്ടം ഇ​വി​ടെ എ​ത്തി​യി​രു​ന്നു. മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്പു​ഴ , ക​ല്ലേ​രി​മ​ല മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

Related posts