അമിത് ഷായുടെ കസബ് പരാമർശത്തിന് മറുപടിയെത്തി; രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭീ​ക​ര​ൻ അ​മി​ത് ഷാ​യെ​ന്ന് മാ​യാ​വ​തി

mayavathi​ലക്നോ: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ ക​സ​ബ് പ​രാ​മ​ർ​ശ​ത്തി​ന് തി​രി​ച്ച​ടി​യു​മാ​യി ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി രം​ഗ​ത്തെ​ത്തി. എ​ല്ലാ ക​സ​ബു​മാ​രെ​ക്കാ​ളും വ​ലി​യ ക​സ​ബാ​ണ് അ​മി​ത് ഷാ​യെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. ഏ​റ്റ​വും വ​ലി​യ ഭീ​ക​ര​ൻ ആ​രാ​ണെ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​മി​ത് ഷാ​യേ​ക്കാ​ളും വ​ലി​യ ക​സ​ബി​നെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി അ​ജ്മ​ൽ ക​സ​ബി​ന്‍​റെ പേ​ര് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​മി​ത് ഷാ ​എ​തി​രാ​ളി​ക​ളെ വി​മ​ർ​ശി​ച്ച​ത്. ക​സ​ബ് എ​ന്ന പേ​രി​ലെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ൾ കോ​ൺ​ഗ്ര​സ്, സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ബി​എ​സ്പി എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ ആ​ദ്യാ​ക്ഷ​ര​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ് അ​മി​ത് ഷാ ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ക​സ​ബി​ന് നാ​ളി​തു​വ​രെ സം​സ്ഥാ​ന​ത്ത് പു​രോ​ഗ​തി കൊ​ണ്ടു​വ​രു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. യു​പി​യി​ലെ ജ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ ക​സ​ബ് വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​ഹ്വാ​നം ചെ​യ്തു.

Related posts