എ​സ്ഐ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച; ഭാ​ര്യ​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ താ​ലിമാല ഉൾപ്പെടെ രണ്ടു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ  നഷ്ടപ്പെട്ടു

ത​ല​ശേ​രി: കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച. കൊ​ള​വ​ല്ലൂ​ർ എ​സ്ഐ വി​നോ​ദ്കു​മാ​റി​ന്‍റെ പെ​രു​ന്താ​റ്റി​ലെ സം​ഗീ​തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്നു രാ​വി​ലെ ആ​റി​നും 6.30നും ​ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

തു​റ​ന്നി​ട്ട വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ നി​ന്നും എ​സ്‌​ഐ വി​നോ​ദ്കു​മാ​റി​ന്‍റെ ഭാ​ര്യ സു​ഭാ​ഷി​ണി​യു​ടെ അ​ഞ്ച​ര പ​വ​ന്‍റെ താ​ലി​മാ​ല​യും വ​ള​ക​ളും മോ​തി​ര​വും ഉ​ള്‍​പ്പെ​ടെ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. വി​നോ​ദ്കു​മാ​ര്‍ കൊ​ള​വ​ല്ലൂ​രി​ല്‍ ഡ്യൂ​ട്ടി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്.

രാ​വി​ലെ വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന ശേ​ഷം സു​ഭാ​ഷി​ണി അ​ടു​ക്ക​ള​യി​ൽ ചാ​യ ഇ​ടാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ജ​ന​ങ്ങ​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് രാ​വി​ലെ വീ​ട്ടി​ൽ ആ​ളു​ള്ള​പ്പോ​ള്‍ ക​വ​ര്‍​ച്ച ന​ട​ന്നി​ട്ടു​ള്ള​ത്.സം​ഭ​വ​ത്തി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ടൗ​ണ്‍ സി​ഐ എം.​പി.​ആ​സാ​ദ്, എ​സ്‌​ഐ എം.​അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts