പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്നു പാ​ക്ക് മു​ന്ന​റി​യി​പ്പ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ലു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷ് അ​ൽ അ​ദ​ലി​ന്‍റെ ര​ണ്ടു താ​വ​ള​ങ്ങ​ളി​ലാ​ണ്‌ മി​സൈ​ൽ പ​തി​ച്ച​ത്.

ആ​ക്ര​മ​ണം ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് മീ​ഡി​യ സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ പാ​ക്ക്-​ഇ​റാ​ൻ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​റാ​നി​യ​ൻ സൈ​നി​ക​ർ​ക്കു​നേ​രേ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​താ​ണ് ഇ​റാ​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​റാ​ന്‍റെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റെ​വ​ലൂ​ഷ്യ​ണ​റി ഗാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

2012 ൽ ​രൂ​പീ​ക​രി​ച്ച സു​ന്നി ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​ണ് ജെ​യ്ഷ് അ​ൽ ആ​ദു​ൽ. പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ലും ഇ​റാ​ന്‍റെ സി​സ്റ്റാ​നി​ലു​മാ​യാ​ണ് സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഷി​യാ മു​സ്‌​ലിം രാ​ജ്യ​മാ​യ ഇ​റാ​നെ​തി​രേ പോ​രാ​ടി മേ​ഖ​ല​യി​ൽ സു​ന്നി സ്വ​യം​ഭ​ര​ണ മേ​ഖ​ല സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം.

അ​തേ​സ​മ​യം, ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് പാ​ക്കി​സ്ഥാ​ൻ രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ ഇ​റാ​ൻ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് പാ​ക്ക് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment