അഡ്മിഷന്‍ എടുത്തത് പിഎഫ് ലോണ്‍ എടുത്ത്! വി​ല​പിടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ വാങ്ങിനല്കിയില്ല; പുന്നംപറമ്പില്‍ നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി

പു​ന്നം​പ​റ​ന്പ്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഴാ​നി വെ​ള്ളാം​കു​ണ്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ര​ന്യ (17) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീട്ടാ​യി​രു​ന്നു സം​ഭ​വം.

വി​ല​പിടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി​ച്ചുത​രാ​ൻ രന്യ ആ​വ​ശ്യ​പ്പെ​ട്ടതു അമ്മ മാ​ല​തി വി​സ​മ്മ​തി​ച്ചതാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ര​ന്യ​യെ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നാ​യി കോ​ള​ജി​ൽ ചേ​ർ​ത്തി​രു​ന്നു.

മ​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പി​എ​ഫ് ലോ​ണ്‍ എ​ടു​ത്താ​ണ് നഴ്സിം​ഗി​ന് അ​ഡ്മി​ഷ​ൻ വാ​ങ്ങി​യ​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​മ്മ പു​റ​ത്തേ​ക്കു പോ​യ സ​മ​യ​ത്താ​ണ് രന്യ തൂ​ങ്ങിമ​രി​ച്ച​ത്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​രു​പ്പാ​ക്ക സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ തൊ​ഴി​ലാ​ളി​യാ​യ മാ​ല​തി​യാ​ണ് അ​മ്മ. ഏ​ക സ​ഹോ​ദ​രി മ​ന്യ. ഇ​രു​വ​രും ഇ​ര​ട്ടക്കുട്ടി​ക​ളാ​ണ്.

Related posts