വീ​ണ്ടും ഒ​ത്തു​ക​ളി വി​വാ​ദം; പാ​ക് ഓ​പ്പ​ണ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം വി​ല​ക്ക്

ഇ​സ്ലാ​മാ​ബാ​ദ്: ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​ര​ത്തി​നു വി​ല​ക്ക്. ഓ​പ്പ​ണ​ർ ഖാ​ലി​ദ് ല​ത്തീ​ഫി​നാ​ണു വി​ല​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണു വി​ല​ക്ക്. പാ​കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ല​ത്തീ​ഫ് ഒ​ത്തു​ക​ളി ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ്(​പി​സി​ബി) ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ലാ​ഹോ​ർ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. കൂ​ടാ​തെ 10 ല​ക്ഷം രൂ​പ പി​ഴ​യും താ​ര​ത്തി​നു വി​ധി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​ത്ത​രം ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ബാ​റ്റ്സ്മാ​നാ​യ ല​ത്തീ​ഫി​ന് വിലക്കുണ്ട്.

പാ​കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഇ​സ്ലാ​മാ​ബാ​ദ് യു​ണൈ​റ്റ​ഡി​ന്‍റെ താ​ര​മാ​യ ല​ത്തീ​ഫ് പാ​കി​സ്ഥാ​ൻ ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളി​ലും 13 20 ട്വ​ന്‍റി മ​ൽ​സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.

Related posts