ക​ടി​ഞ്ഞാ​ണി​ല്ലാ​ത്ത കു​തി​പ്പ്! ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു; പെട്രോളിന് ഇന്ന് 31 പൈസയുടെ വർധന; കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 80 ക​ട​ന്നു

കൊ​ച്ചി: ക​ടി​ഞ്ഞാ​ണി​ല്ലാ​തെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് ലി​റ്റ​റി​നു ശ​രാ​ശ​രി 81.32 രൂ​പ​യും ഡീ​സ​ലി​ന് 74.16 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​നു 80 ക​ട​ന്നു. 80.06 രൂ​പ​യാ​ണ് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ കൊ​ച്ചി​യി​ലെ വി​ല. ഡീ​സ​ൽ വി​ല ഉ​യ​ർ​ന്ന് ലി​റ്റ​റി​നു 72.98 രൂ​പ​യി​ലു​മെ​ത്തി. ശ​രാ​ശ​രി മു​പ്പ​ത് പൈ​സ​യ്ക്കു മു​ക​ളി​ലാ​ണ് പെ​ട്രോ​ളി​ന് സം​സ്ഥാ​ന​ത്തു വി​ല ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

കോ​ഴി​ക്കോ​ടും പെ​ട്രോ​ൾ വി​ല 80 ക​ട​ന്നു. ഡീ​സ​ൽ വി​ല ലി​റ്റ​റി​നു 73 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24നു ​ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്ന ഇ​ന്ധ​ന​വി​ല​യാ​ണു ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കു​തി​ച്ച​ത്.

ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ഇ​തു​വ​രെ​യാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു ഓ​യി​ൽ ക​ന്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നി​ടെ, എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കു​ന്ന​തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും വി​വ​ര​മു​ണ്ട്.

Related posts