പ്രിയയുടെ കണ്ണിറുക്കലില്‍ സൂര്യ വീണു ? സൂര്യയുടെ 37-ാം ചിത്രത്തില്‍ നായിക പ്രിയ വാര്യരോ ? സംവിധായകന്‍ മനസു തുറക്കുന്നു…

 

ഒറ്റ കണ്ണിറലിലൂടെ ലോകമെമ്പാടുമുള്ള യുവാക്കളുടെ മനം കവര്‍ന്ന പ്രിയാ വാര്യര്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ നായികയാകുന്നു ? സൂര്യയുടെ കരിയറിലെ 37-ാം ചിത്രത്തില്‍ ഒരു അഡാര്‍ ലവ് ഫെയിം പ്രിയ വാര്യരാണ് നായിക എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ.വി.ആനന്ദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. വാര്‍ത്തകളെല്ലാം തികച്ചും വ്യാജമാണെന്നും ഇതുവരെ ചിത്രത്തിലെ ഒരു വേഷത്തിനായും പ്രിയയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ലൊക്കേഷന്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തിരക്കിലാണ് ആനന്ദ് ഇപ്പോള്‍. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംഗീതം നിര്‍വ്വഹിക്കുന്നത് ഹാരിസ് ജയരാജ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത് പട്ടുകോട്ടൈ പ്രഭാകര്‍. നായികയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്രിയ വാര്യരല്ല നായിക എന്നുമാത്രം സംവിധായകന്‍ വെളിപ്പെടുത്തി. ഇതാദ്യമായല്ല പ്രിയയെപ്പറ്റി ഇത്തരം ഗോസിപ്പുകള്‍ പുറത്തുവരുന്നത്. നേരത്തേ കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രത്തിലെ നായികയാകാന്‍ പ്രിയയെ സമീപിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 

Related posts