പ്രിയങ്ക ഇനി കല്‍പന ചൗള

priyanka14012ക​ല്പ​ന ചൗ​ള​യു​ടെ ജീ​വി​തം സി​നി​മ​യാ​വു​ന്പോ​ൾ പ്രി​യ​ങ്ക ചോ​പ്ര നാ​യി​ക​യാ​കു​ന്നു. പു​റ​ത്തു വ​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത് ക​ൽ​പ്പ​ന ചൗ​ള​യാ​യി പ്രി​യ​ങ്ക ചോ​പ്ര പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​മെ​ന്നാ​ണ്.ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ നി​ന്നും എ​യ്​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജിനി​യ​റി​ങ്ങി​ൽ ബി​രു​ദ​മെ​ടു​ത്ത ക​ൽ​പ്പ​ന ചൗ​ള ഇ​ന്ത്യ​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി ബ​ഹി​രാ​കാ​ശ​ത്തു കാ​ലു കു​ത്തി​യ വ​നി​ത​യാ​ണ്.

ക​ൽ​പ്പ​ന​യു​ടെ ജീ​വി​തം സി​നി​മയാ​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും ആ​രാ​ണ് ക​ല്പ​ന​യാ​വു​ന്ന​തെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​മൊ​ന്നു​മാ​യി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ പു​റ​ത്തു വ​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത് പ്രി​യ​ങ്ക ക​ൽ​പ്പ​ന​യു​ടെ വേ​ഷം ചെ​യ്യു​മെ​ന്നാ​ണ്.സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം ക​ൽ​പ്പ​ന​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്ര​ക​ളെ പ്ര​ധാ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്തി ത​ന്നെ​യാ​വും. ര​ണ്ടു ത​വ​ണ​യാ​ണ് ക​ൽ​പ്പ​ന നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​യ​ത്.

2003 ലെ ​കൊ​ളം​ബി​യ ബ​ഹി​രാ​കാ​ശ വാ​ഹ​നാ​പ​ക​​ട​ത്തി​ലാ​ണ് ക​ൽ​പ്പ​ന കെ​ല്ല​പ്പെ​ട്ട​ത്. ഒ​പ്പം മ​റ്റ് ആ​റു പേ​രു​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല 1997 ലും ​നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​യാ​ത്ര​യി​ലും ക​ൽ​പ്പ​ന അം​ഗ​മാ​യി​രു​ന്നു. മു​ന്പ് ഒ​ളി​ന്പ്യ​ൻ മേ​രി കോ​മി​ന്‍റെ ജീ​വി​തം സി​നി​മ​യാ​ക്കി​യ​പ്പോ​ൾ പ്രി​യ​ങ്ക​യാ​യി​രു​ന്നു നാ​യി​ക​യാ​യി എ​ത്തി​യ​ത്.

Related posts