നാടിന്‍റെ ഉത്‌സവമാക്കും; ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നത്തിന്‍റെ  സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം 11ന്

മ​ട്ട​ന്നൂ​ര്‍: നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ മാ​റ്റാ​ന്‍ 11 ന് ​സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ട്ട​ന്നൂ​ര്‍ ടൗ​ണ്‍ സ്ക്വ​യ​റി​ലാ​ണ് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേ​രു​ക. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

ക​ണ്ണൂ​രി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​മാ​ന​ത്താ​വ​ളം രാ​ഷ്ട്ര​ത്തി​നു സ​മ​ര്‍​പ്പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഒ​രു​ല​ക്ഷ​ത്തോ​ളം​പേ​ര്‍​ക്ക് ഉ​ദ്ഘാ​ട​ന​ച്ചട​ങ്ങ് വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ച​ട​ങ്ങ് മു​ഴു​വ​നാ​ളു​ക​ള്‍​ക്കും വീ​ക്ഷി​ക്കാ​ന്‍ എ​ല്‍​ഇ​ഡി വാ​ള്‍, എ​ച്ച്ഡി കാ​മ​റ സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തും.

വി​മാ​ന​ത്താ​വ​ള എ​യ​ര്‍​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ ട​വ​റി​നു സ​മീ​പ​മാ​ണ് സ്റ്റേ​ജും പ​ന്ത​ലു​മൊ​രു​ക്കു​ക. 4800 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള​താ​ണ് വേ​ദി. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കേ​ന്ദ്ര​സം​സ്ഥാ​ന മ​ന്ത്രി​മാ​രെ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്‍​പ്പെ​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത​നി​മ വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​യി​രി​ക്കും വി​മാ​ന​ത്താ​വ​ള സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ്. തെ​യ്യ​വും ചെ​ണ്ട​മേ​ള​വും ക​ള​രി​പ്പ​യ​റ്റും ക​ഥ​ക​ളി​യും ഒ​പ്പ​ന​യും വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ളും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ വ​ര്‍​ണാ​ഭ​മാ​ക്കും. സി​ഐ​എ​സ്എ​ഫും പോ​ലീ​സും സു​ര​ക്ഷ​യൊ​രു​ക്കും. മ​ട്ട​ന്നൂ​രി​ന് സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ലെ എ​ന്‍​സി​സി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളെ വ​ള​ണ്ടി​യ​ര്‍​മാ​രാ​യി പ​രി​ഗ​ണി​ക്കും. പൂ​ര്‍​ണ​മാ​യും സി​സി​ടി​വി വ​ല​യ​ത്തി​ലാ​യി​രി​ക്കും പ്ര​ദേ​ശം. പ്ര​വേ​ശ​ന​ത്തി​ന് വി​വി​ധ​ത​രം പാ​സു​ക​ളും ന​ല്‍​കും.

Related posts