എന്നെ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ നിരന്തരം വിളിക്കുന്നു; എന്റെ നമ്പര്‍ അവര്‍ക്ക് നല്‍കിയത് സണ്ണി ലിയോണ്‍; ഗുരുതര ആരോപണങ്ങളുമായി രാഖിസാവന്ത്…

ബോളിവുഡ് താരവും മുന്‍ നീലച്ചിത്രനായികയുമായ സണ്ണി ലിയോണിനെതിരേ കടുത്ത ആരോപണങ്ങളുമായി നടി രാഖി സാവന്ത് രംഗത്ത്. അഭിനയിക്കാനായി നിര്‍ബന്ധിച്ച് പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി ഫോണ്‍കോളുകളാണ് ദിവസവും തനിക്ക് വരുന്നതെന്നും തന്റെ നമ്പര്‍ നല്‍കിയത് സണ്ണി ലിയോണാണെന്നാണ് അവര്‍ പറയുന്നതെന്നും രാഖി പറയുന്നു.

എന്നാല്‍ സണ്ണി ലിയോണ്‍ തന്നെയാണോ നമ്പര്‍ കൊടുത്തതെന്ന് തനിക്ക് ഉറപ്പില്ലയെന്നും രാഖി പറയുന്നു. സണ്ണി ലിയോണ്‍ എന്തിനാണ് എന്റെ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് നല്‍കിയത് എന്നു ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി. തനിക്ക് അയച്ച മെസേജുകളെല്ലാം കയ്യിലുണ്ടെന്നും രാഖി പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമോയെന്ന ചോദ്യത്തിന് മെസേജുകളും പറഞ്ഞതുമല്ലാതെ വ്യക്തമായ തെളിവുകളൊന്നും കയ്യിലില്ലെന്നും അവര്‍ പറഞ്ഞു.

എന്ത് ധൈര്യമുണ്ടായിട്ടാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് കോള്‍ വന്നത്. താന്‍ ഒരു പോണ്‍ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താങ്കളെ കുറിച്ച് ഗൂഗിളില്‍ നിന്ന് മനസിലായതായും പോണ്‍ നടിയാകാനുള്ള ആകാരം താങ്കള്‍ക്കുണ്ടെന്ന് പറഞ്ഞതായും രാഖി സാവന്ത് പറഞ്ഞു.

 

Related posts