ഏ​ക​ദി​ന റാ​ങ്കിം​ഗ്: ഓ​സ്ട്രേ​ലി​യ 34 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന റാ​ങ്കി​ൽ

ദു​ബാ​യ്: ലോ​ക​ക​പ്പ് ചാ​ന്പ്യ​ൻ​മാ​രാ​യ ഓ​സ്ട്രേ​ലി​യ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ 34 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന റാ​ങ്കിം​ഗി​ൽ. പു​തി​യ റാ​ങ്കിം​ഗി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് ഓ​സ്ട്രേ​ലി​യ. 1984ൽ-​ൽ ആ​ണ് ഇ​തി​നു മു​ന്പ് ഓ​സ്ട്രേ​ലി​യ ആ​റാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ ആ​റാം സ്ഥാ​ന​ത്തേ​ക്കു താ​ഴ്ന്ന​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന്യൂ​സി​ല​ൻ​ഡ് ടീ​മു​ക​ളാ​ണ് ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ൽ.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലാ​ണ് ഓ​സീ​സ് ഇ​പ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ചു മ​ത്സ​ര​പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ഓ​സീ​സ് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​താ​ണ് ടീ​മി​നെ റാ​ങ്കിം​ഗി​ൽ പി​ന്നോ​ട്ട​ടി​ച്ച​ത്.

Related posts