പുതുവെള്ളപാച്ചില്‍! വടയാര്‍ മുട്ടുങ്കല്‍ പാലത്തിനു സമീപത്തെ ഓരുമുട്ടു തുറന്നു; മുട്ടുങ്കലില്‍ നാട്ടു മത്സ്യങ്ങളുടെ ചാകര

വൈ​​ക്കം: വ​​ട​​യാ​​ർ മു​​ട്ടു​​ങ്ക​​ൽ പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ ഓ​​രു​​മു​​ട്ടു തു​​റ​​ന്ന​​തി​​നെ​ത്തു​ട​​ർ​​ന്ന് മു​​ട്ടു​​ങ്ക​​ലി​​ലും സ​​മീ​​പ​​ത്തെ ഉ​​ൾ​​ത്തോ​​ടു​​ക​​ളി​​ലും ചാ​​ക​​ര.

മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​നെ​​യും ക​​രി​​യാ​​റിനെ​​യും കൂ​​ട്ടി​​യി​​ണ​​ക്കു​​ന്ന മു​​ട്ടു​​ങ്ക​​ലി​​ൽ നെ​​ൽ​​കൃ​​ഷി​​​​യും ഇ​​ട​​വി​​ള​​കളും ഓ​​രു​​വെ​​ള്ള​​ത്തി​​ൽ​നി​​ന്നു സം​​ര​​ക്ഷി​​ക്കാ​​ൻ മു​​ട്ടു​​ങ്ക​​ലി​​ൽ പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഓ​​രു​​മു​​ട്ട് സ്ഥാ​​പി​​ച്ചു​വ​​രു​​ന്നു. മാ​​സ​​ങ്ങ​​ളോ​​ളം നീ​​രൊ​​ഴു​​ക്കു ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന ഓ​​രു​​മു​​ട്ട് പൊ​​ട്ടി​​ക്കു​​ന്പോ​​ൾ മൂ​​വാ​​റ്റു​​പു​​ഴ​യാ​​റി​​ൽ​നി​​ന്നു​​ള്ള ശു​​ദ്ധ​​ജ​​ലം അ​​തി​​ശ​​ക്ത​​മാ​​യി ക​​രി​​യാ​​റി​​ലേ​ക്കു പ്ര​​വ​​ഹി​​ക്കും.

ഈ ​​പു​​തു​​വെ​​ള്ള​​പാ​​ച്ചി​​ലി​​നൊ​​പ്പ​​മാ​​ണ് നാ​​ട്ടു മ​​ത്സ്യ​​ങ്ങ​​ളു​​ടെ ചാ​​ക​​ര​യെ​​ത്തു​​ന്ന​​ത്. മു​​ട്ടു​​ങ്ക​​ൽ നി​​വാ​​സി​​ക​​ൾ വ​​ല​​വീ​​ശി​​യും ഉ​​ട​​ക്കു​​വ​​ല​​യി​​ട്ടും രാ​​ത്രി​​യി​​ൽ ശ​​ക്തി​​യേ​​റി​​യ ടോ​​ർ​​ച്ചു ലൈ​​റ്റി​​ന്‍റെ പ്ര​​കാ​​ശ​​ത്തി​​ൽ മു​​പ്പ​​ല്ലി​​ക്കു വ​​ലി​​യ മീ​​നു​​ക​​ളെ കു​​ത്തി​​പ്പി​​ടി​​ച്ചും ഓ​റ്റ​ലു​പ​യോ​ഗി​ച്ചു​മാ​ണ് മ​​ത്സ്യ​ങ്ങ​​ളെ പി​​ടി​​ക്കു​​ന്ന​​ത്.

പു​​ഴ​​യി​​ൽ​നി​​ന്നു തോ​​ടു​​ക​​ളി​​ലേ​​ക്കും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​ക്കും വെ​​ള്ളം ക​​യ​​റി വ​​രു​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ൽ പ​​ര​​ന്പ​​രാ​​ഗ​​ത മ​​ത്സ്യ​​ബ​​ന്ധ​​ന രീ​​തി​​യാ​​യ കൂ​​ടു​​വ​​ച്ചും ഗ്രാ​​മീ​​ണ​​ർ മ​​ത്സ്യം പി​​ടി​​ക്കു​​ന്നു​​ണ്ട്. വാ​​ള, ക​​രി​​മീ​​ൻ, വാ​​ക​​വ​​രാ​​ൽ, ക​​ട്‌​ല, പു​​ല്ല​​ൻ, ആ​​റ്റു​ചെ​​ന്പ​​ല്ലി തു​​ട​​ങ്ങി​​യ മ​​ത്സ്യ​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ കൂ​​ടു​​ത​​ലാ​​യി ല​​ഭി​​ക്കു​​ന്ന​​ത്. അ​​ഞ്ചു കി​​ലോ​​ഗ്രാ​​മി​​ല​​ധി​​കം തൂ​​ക്ക​​മു​​ള്ള വാ​​ള​​യും വാ​​ക​​വ​​രാ​​ലു​​മൊ​​ക്കെ​യാ​ണ് ല​ഭി​ച്ച​ത്. മ​​ഴ ആ​​രം​​ഭി​​ച്ചാ​​ൽ ഇ​​നി​​യും കൂ​​ടു​​ത​​ലാ​​യി നാ​​ട്ടു​​മീ​​ൻ ല​​ഭി​​ക്കു​​മെ​​ന്നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു.

Related posts