രവി ശാസ്ത്രിയുടെ പ്രതിഫലം ഏഴ് കോടി

2017_revi_shastri

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് ബിസിസിഐ പ്രതിവർഷം ഏഴു കോടി രൂപ പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

പരിശീലകന്‍റെ വാർഷിക പ്രതിഫലം ഏഴര കോടിയായി ഉയർത്തണമെന്ന് മുൻ പരിശീലകൻ കുംബ്ലെ നേരത്തേ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുംബ്ലെയുടെ ആവശ്യം ബിസിസിഐ നിരാകരിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കുംബ്ലെയുടെ പിൻഗാമിയായി വരുന്ന രവിശാസ്ത്രിക്ക് ഏഴു കോടി രൂപ പ്രതിഫലം നൽകുന്നതെന്ന വാർത്തകൾ പുറത്തുവരുന്നത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS