​പരി​സ്ഥി​തി സം​ര​ക്ഷ​ണ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തിയുടെ സേ​വ് മ​ഴ​യാ​ത്ര 28 ന് ​കു​റ്റ്യാ​ടി ചു​ര​ത്തി​ൽ

വ​ട​ക​ര: ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ സേ​വിന്‍റെ ഈ ​വ​ർ​ഷ​ത്തെ മ​ഴ​യാ​ത്ര ജൂ​ലൈ 28 ശ​നി​യാ​ഴ്ച കു​റ്റ്യാ​ടി ചു​ര​ത്തി​ൽ ന​ട​ക്കും. പ​ക്ര​ന്ത​ള​ത്തു നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര പൂ​തം​പാ​റ സ​മാ​പി​ക്കും. നി​പ്പാ ഭീ​തി, ക​ന​ത്ത കാ​ല​വ​ർ​ഷം ഇ​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി​ട്ടാ​യി​രി​ക്കും ഇ​ത്ത​വ​ണ യാ​ത്ര ന​ട​ത്തു​ക.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, അ​ധ്യാ​പ​ക​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​രാ​വും യാ​ത്ര​യി​ൽ അ​ണി​ചേ​രു​ക. മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്വ​മേ​ധ​യാ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ല. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​സ്പി​സി, എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി ഇ​വ​യ്ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ ​ഒ​ന്പ​തി​നു മു​ൻ​പ് പ​ക്ര​ന്ത​ളം ഹി​ൽ​ബ​റ​ക്ക് സ​മീ​പം എ​ത്തി​ച്ചേ​ര​ണം.

ല​ഘു​ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ ക​രു​ത​ണം. പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. കൈ​യി​ൽ വി​ത്തു​ക​ൾ ക​രു​ത​ണം. യാ​ത്രാ​മ​ധ്യേ ഇ​വ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ജൈ​വ​സ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്കാം. ആ​ളു​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ക്ര​ന്ത​ള​ത്ത് അ​വ​രെ ഇ​റ​ക്കി​യ ശേ​ഷം പൂ​തം​പാ​റ ചൂ​ര​ണി റോ​ഡി​ൽ പാ​ർ​ക്കു​ചെ​യ്യേ​ണ്ട​താ​ണ്.

കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഈ ​യാ​ത്ര​യെ വ​ർ​ണ​ശ​ബ​ള​മാ​ക്കാ​വു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. ഈ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണം.

ഒ​രേ വ​രി​യി​ൽ തു​ട​ർ​ച്ച​യാ​യി അ​ല്ലാ​തെ ഓ​രോ ചെ​റു​സം​ഘ​ങ്ങ​ളാ​യി യാ​ത്ര ചെ​യ്യാം. സ​മീ​പ​ത്തു​ള്ള ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്ക​ണം യാ​ത്ര. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 9562734732 എ​ന്ന ന​ന്പ​രി​ലേ​ക്ക് വാ​ട്ട്സാ​പ്പു ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

എ.​ജെ.​ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ യോ​ഗം കെ.​പി.​സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ടി.​മൂ​സ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സേ​വ് ജി​ല്ലാ കോ​-ഓ​ഡി​നേ​റ്റ​ർ വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ബ്ദു​ള്ള സ​ൽ​മാ​ൻ, കെ.​ടി.​മോ​ഹ​ന​ൻ, ജി​ജി ക​ട്ട​ക്ക​യം, എ.​വി.​അം​ബു​ജാ​ക്ഷ​ൻ, സി.​എം. അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സ​ജി​ത്ത് (ചെ​യ​ർ​മാ​ൻ), ഡി​ഡി​ഇ ഇ.​കെ.​സു​രേ​ഷ് കു​മാ​ർ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), അ​ബ്ദു​ള്ള സ​ൽ​മാ​ൻ (ഖ​ജാ​ൻ​ജി) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

Related posts