സിനിമയില്‍ അവസരം കിട്ടണമെങ്കില്‍…! സീരിയല്‍ നടിമാര്‍ക്ക് എന്നും അവഗണനമാത്രം; സിനിമയില്‍ നേരിട്ട അപമാനത്തെപ്പറ്റി സീമ ജി നായര്‍

seema 2മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ പലതരത്തിലുമുള്ള ഗ്രൂപ്പ് കളിയിലും പങ്കാളിയാകേണ്ടിവരുമെന്ന് നടി സീമ ജി.നായര്‍. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് സിനിമലോകത്തെ ഗ്രൂപ്പുകളിയെപ്പറ്റി അവര്‍ മനസുതുറന്നത്. സിനിമയില്‍ ഗ്രൂപ്പ് കളിയുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള താരങ്ങളെ മാത്രമേ അവര്‍ അഭിനയിപ്പിക്കുകയുള്ളു. നായകന്മാരും സംവിധായകരും എഴുത്തുകാരുമാണ് നടിമാരെ തെരഞ്ഞെടുക്കുന്നത്. അവര്‍ക്ക് താല്പര്യമുള്ള നടിമാരെ മാത്രമാകും സഹകരിപ്പിക്കുക. അഭിനയിക്കാന്‍ അറിയാമോ എന്ന കാര്യമൊന്നും ആര്‍ക്കും അറിയേണ്ടതില്ല. മുഖത്ത് ഒരു ഭാവവും വരാത്ത അഭിനയിക്കാന്‍ അറിയാത്ത നടിമാരെയാണ് അവര്‍ക്ക് വേണ്ടതെന്നും സീമാ ജി.നായര്‍ കുറ്റപ്പെടുത്തി.

പഴയകാലത്തെ ഒരു നാടക നടിയുടെ മുഖം പുതിയ കാലഘട്ടത്തിലെ സിനിമയ്ക്കു യോജിക്കില്ലെന്നു പറഞ്ഞ് പരസ്യമായി അപമാനിച്ചവര്‍ വരെയുണ്ട്. ഇത്തരം അപമാനങ്ങള്‍ സിനിമയില്‍ സാധാരണമാണ്. ഗ്രൂപ്പുകളാണ് ഇപ്പോള്‍ സിനിമയെ നയിക്കുന്നത്. അതില്‍ പങ്കാളിയായില്ലെങ്കില്‍ അവസരം പോലും ലഭിക്കില്ല.  ജീവിതത്തില്‍ ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ എനിക്കുള്ളിലെ വേദന മറക്കാന്‍ കഴിയാറുണ്ടെന്നും സീമാ ജി നായര്‍ പറഞ്ഞു. എന്റെ മനസ്സില്‍ ഡ്രീം റോള്‍ ഒന്നുമില്ല. മലയാള സിനിമയില്‍ നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണ്. അത് ഏതെങ്കിലും സംവിധായകര്‍ തരട്ടെ അതാണ് ഡ്രീം റോള്‍.

നാടകലോകത്തുനിന്നാണ് സീമ സീരിയലിലേക്കും പിന്നീട് സിനിമയിലേക്കുമെത്തുന്നത്. നാടകനടി ചേര്‍ത്തല സുമതിയുടെ മകളാണ് സീമ. ദൂരദര്‍ശന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംകണ്ടെത്തിയ പിന്നീട് ചെറപ്പായി കഥകള്‍ എന്ന സീരിയലിലൂടെയാണ് മിനി സ്ക്രീനിലേക്കെത്തുന്നത്. പിന്നീട് സിനിമയിലെത്തിയ സീമയ്ക്കു കൂടുതലും ലഭിച്ചത് അമ്മ, സഹോദരി വേഷങ്ങളായിരുന്നു.

Related posts