ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ നിന്ന് നദിയിലേക്ക് ചാടിയ അഭ്യാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

ഓസ്‌ട്രേലിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ നിന്ന് ഒരാള്‍ നദിയിലേക്ക് ചാടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. നദിയില്‍ കോണ്‍ഗ്രീറ്റ് തൂണിന് സമീപത്ത് ചെന്ന് വീണ ആള്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഫീമാന്റലിലാണ് ട്രെയിന്‍ സര്‍ഫര്‍(ട്രെയിനിന് മുകളിലൂടെ അഭ്യാസം കാണിക്കുന്നയാള്‍) അഭ്യാസപ്രകടനം നടത്തിയത്.

ഇയാളുടെ പ്രകടനം അകലെ നിന്ന് സുഹൃത്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. റെയില്‍വേയുടെ അനുമതിയോടെയാണോ ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടിയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. വീഡിയോ കാണാം.

Related posts