അവസരത്തിനായി കിടക്ക പങ്കിട്ടവരില്‍ മലയാളി നടിമാരും, ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലില്‍ ഭയന്നു വിറച്ച് സാമന്തയും നയന്‍സും, കൂടുതല്‍ മലയാളം താരങ്ങളുടെ പേരു പുറത്തുവിടുമെന്ന് ശ്രീ

തെലുങ്കില്‍ നിന്ന് തമിഴിലേക്കും അവിടെനിന്നും കേരളത്തിലേക്കും കടക്കുകയാണ് കാസ്റ്റിംഗ് കൗച്ച് വിവാദം. അവസരം കിട്ടുന്നതിനായി കിടക്ക പങ്കിട്ട നടിമാരുടെയും വഴങ്ങി കൊടുക്കേണ്ടിവന്ന സിനിമ പ്രവര്‍ത്തകരുടെയും പേരുകളെല്ലാം പുറത്തു പറഞ്ഞ് ശ്രദ്ധ നേടിയ തെലുങ്ക് നടി ശ്രീ റെഡ്ഡി പുതിയതായി ഉന്നം വയ്ക്കുന്നത് മലയാളി നടിമാരെയാണ്.

നടിമാരായ തൃഷ, സാമന്ത, നയന്‍താര, ഹന്‍സിക എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൂട്ടി വായിച്ചാല്‍ ശ്രീ റെഡ്ഡി എയ്തിരിക്കുന്ന ഒളിയമ്ബ് മുന്‍നിര നായികമാരായ തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് സൂൂചനകളില്‍ നിന്ന് മനസാക്കാവുന്നതാണ്. പ്രമുഖരുടെ അവസാനിക്കാത്ത പട്ടിക കണ്ട് നെറ്റിച്ചുളിച്ചവര്‍ ഇതിനൊന്നും ഒരു അവസാനമില്ലേ ശ്രീ എന്ന ചോദ്യത്തിനാണ് നര്‍മം കലര്‍ത്തി ശ്രീ റെഡ്ഡി മറുപടി നല്‍കുന്നത്.

ഹന്‍സികയെയും തമന്നയേയും പേരിടെത്തു പറഞ്ഞും ശ്രീ വിമര്‍ശിച്ചിരുന്നു. ഹന്‍സികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റ് ഉണ്ട്. ഞാന്‍ സിനിമകളെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും എവിടെയും തൊടാതെ ശ്രീ റെഡ്ഡി പറഞ്ഞു. നടി ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ സികെയ്‌ക്കെതിരേ കഴിഞ്ഞദിവസം അവര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് സുന്ദര്‍ സി. തന്നോട് പറഞ്ഞതായിട്ടാണ് വെളിപ്പെടുത്തല്‍.

രാഥവേന്ദ്ര ലോറന്‍സ്, മുരുകദോസ്, സുന്ദര്‍ സി, നാനി, ശ്രീകാന്ത്, റാണദഗുബട്ടിയുടെ സഹോദരന്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെയാണ് ആരോപണമുന്നയിച്ചത്. ഇങ്ങനെ മിക്ക ദിവസങ്ങളിലും തന്നെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിച്ചവര്‍ക്കെതിരെ നടി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

Related posts