സുധീര്‍ കരമന നായകനാവുന്നു

c-cudheerkaramanaമലയാളത്തില്‍ വേറിട്ട കഥാപാത്രങ്ങളുമായി ശ്രദ്ധ നേടിയ സുധീര്‍ കരമന നായകനാകുന്നു. അവള്‍ എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ ആദ്യമായി നായകവേഷത്തിലെ ത്തുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്്ഷന്‍ മാനേജര്‍ തുടങ്ങി 25 വര്‍ഷമായി മലയാള സിനിമയുടെ പിന്നണിയില്‍ സജീവമായിരുന്ന സഞ്ജയ് പടിയൂരാണ് ചിത്രത്തിന്റെ സംവിധായകന്‍. സഞ്ജയ് ഷണ്‍മുഖന്‍ എന്നു പേര് മാറ്റിയാണ് അദ്ദേഹം സംവിധായകനാവാന്‍ ഒരുങ്ങുന്നത്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നിദ്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലുക്‌സാം ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണിത്. ടി.ഒ. ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് എം. ജയചന്ദ്രനാണ്. ഹരിനാരായണനാണ് ഗാനരചന. എഡിറ്റിംഗ് ശ്യാം ശശിധരന്‍. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും.

Related posts