അടിക്കാന്‍ നോക്കിയപ്പോള്‍ പന്ത് വൈഡ്, അപ്പോള്‍ പിന്നെ കിടന്നടിച്ചു, ക്രിക്കറ്റ് ലോകത്തെ വണ്ടറടിപ്പിച്ച് അഫ്ഗാന്‍ താരത്തിന്റെ സൂപ്പര്‍ സിക്‌സര്‍!

zadran-702x336കഴിഞ്ഞ ആഴ്ചയില്‍ പിറന്ന രണ്ട് കിടിലന്‍ സിക്‌സറുകളെ കുറിച്ചാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. ഒന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സാക്ഷാല്‍ വിരാട് കോഹ്ലി അടിച്ച നിന്ന നില്‍പ്പിലുളള സിക്‌സാണ്. മറ്റൊന്ന് അഫ്ഗാനിസ്ഥാന്‍ താരം നജീബുള്ള സദ്രാന്‍ നേടിയതും. ഏതാണ് മികച്ച സിക്‌സ് എന്നതിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഐസിസിയുടെ അസോസിയേറ്റഡ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡസേര്‍ട്ട് ടി20യിലാണ് അഫ്ഗാന്‍ താരത്തിന്റെ സിക്‌സര്‍ പിറന്നത്. യുഎഇക്കെതിരെയായിരുന്നു മത്സരത്തിന്റെ അവസാനഘട്ടത്തിലായിരുന്നു സദ്രന്റെ കിടന്നുള്ള സിക്‌സര്‍. 19ാം ഓവറിലായിരുന്നു സംഭവം. യുഎഇ താരം മുഹമ്മദ് ഷെഹ്‌സാദ് എറിഞ്ഞ ഓഫ് സൈഡ് വൈഡ് പിന്തുടര്‍ന്നാണ് സദ്രാന്‍ ഈ സിക്‌സ് നേടുന്നത്. പന്ത് പിന്തുടരുന്നതിനിടെ താരം നിലത്തും വീണിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തിലാണ് കോഹ്‌ലി ഈ സിക്‌സ് നേടിയത്. മത്സരത്തില്‍ 34-ാം ഓവറില്‍ ക്രിസ് വോക്‌സിന്റെ പന്തിലായിരുന്നു ഈ സിക്‌സ് പിറന്നത്. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍  സിക്‌സറിനെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇതുപോലൊരു ഷോട്ട് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു സഹ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം. വീഡിയോ കാണാം.

Related posts