പകല്‍പോലും ആരും പോകാത്ത വെള്ളച്ചാട്ടത്തിനടുത്തേക്ക് ഉണ്ണിമായ തനിച്ചു പോയതെന്തിന്? മീന്മുട്ടി വെള്ളച്ചട്ടത്തില്‍ പതിനെട്ടുകാരിയുടെ മരണം ദുരൂഹതകളേറെ

unnimayaമീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെ പതിനെട്ടുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. എലിമുള്ളും പ്ലാക്കല്‍ ജയന്തി ഭവനില്‍ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളര്‍ത്തു മകള്‍ സാന്ദ്ര കൃഷ്ണയാണ് (ഉണ്ണിമായ) മരിച്ചത്. സരസമ്മയുടെ മരണശേഷം ഇളയമ്മ ജഗദമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഉണ്ണിമായയുടെ മരണം ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഉണ്ണിമായയ്ക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യം ഒന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കോന്നി എലിമുള്ളുംപ്ലാക്കല്‍ ജയന്തിഭവനത്തില്‍ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളര്‍ത്തുമകളാണ് പതിനെട്ടുകാരിയായ സാന്ദ്രകൃഷ്ണയെന്ന ഉണ്ണിമായ. ഏഴ് വര്‍ഷം മുമ്പ് വളര്‍ത്തമ്മയായ സരസമ്മ മരിച്ചു.

സംഭവദിവസം അയല്‍പക്കത്തെ കല്യാണ ആല്‍ബത്തില്‍ അമ്മയുടെ ഫോട്ടോ ഉണ്ടെന്നും അതു കാണണമെന്നും പറഞ്ഞാണ് ഉണ്ണിമായ വീട്ടില്‍ നിന്നിറങ്ങിയത്. സന്ധ്യ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അന്ന് രാത്രി പോലീസും നാട്ടുകാരും സമീപപ്രദേശങ്ങളിലൊക്കെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുലര്‍ച്ചെ സമീപത്തുള്ള മീന്മുട്ടി പാറയുടെ താഴെയുള്ള വെള്ളക്കെട്ടില്‍ നിന്ന് ഒരു പരിസരവാസിയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് മീറ്ററിലധികം ഉയരം വരുന്ന പാറക്കെട്ടിന് താഴെ വെള്ളത്തില്‍ കമിഴ്ന്ന് വീണ നിലയിലായിരുന്നു. ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ട്. പാറയുടെ രണ്ടാമത്തെ തട്ടില്‍ ചെരുപ്പും തോര്‍ത്തും കിടപ്പുണ്ടായിരുന്നു.

ഉണ്ണിമായയെ ആരോ അപായപ്പെടുത്തിയതാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കാട്ടിലൂടെ ഒറ്റയ്ക്ക് നടന്ന കുട്ടിയെ ആരെങ്കിലും അപായപെടുത്തിയോ എന്ന സംശയവും നിലനില്ക്കുന്നുണ്ട്. എന്നാല്‍ ആക്രമിക്കപ്പെട്ടതാണെങ്കില്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകള്‍ കാണുമായിരുന്നു. എന്നാല്‍ മൂക്കിന് ഉണ്ടായ പൊട്ടല്‍ അല്ലാതെ വേറെ മുറിവുകള്‍ ഒന്നും ഉണ്ണിമായയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

Related posts