ആ ചിരി മാഞ്ഞു..! എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Uzhavoor_Vijayan_270317

കൊ​ച്ചി: എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ(60) അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷം സം​സ്ക​രി​ക്കും.

പ്ര​മേ​ഹം മൂ​ലം ക​ര​ളി​ന്‍റെ​യും വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഒ​രു​മാ​സ​മാ​യി കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ജ​യ​നെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം കു​റി​ച്ചി​ത്താ​നം കാ​രാം​കു​ന്നേ​ൽ ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ​യും ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും ഏ​ക​മ​ക​നാ​ണ്. വ​ള്ളി​ച്ചി​റ നെ​ടി​യാ​മ​റ്റ​ത്തി​ൽ ച​ന്ദ്ര​മ​ണി​യ​മ്മ​യാ​ണ് ഭാ​ര്യ. വ​ന്ദ​ന, വ​ർ​ഷ എ​ന്നി​വ​ർ മ​ക്ക​ൾ. ര​മ​ണി സ​ഹോ​ദ​രി​യാ​ണ്.

Related posts