ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും തി​ര​ക്കേ​റി; മ​ക​ര​വി​ള​ക്കു​ദി​വ​സം വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് പോ​ലീ​സ്


പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദ​ർ​ശ​ന​ത്തി​ന് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്കും ജി​ല്ലാ പോ​ലീ​സ് ക​ത്തു​ ന​ൽ​കി.

14, 15 തീയ​തി​ക​ളി​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.14ന് 40,000 ​ആ​യും, 15ന് 20,000 ​ആ​യും ബു​ക്കിം​ഗ് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണാ​വ​ശ്യം.

കൂ​ടാ​തെ, പ​മ്പ​യി​ൽ ഇ​പ്പോ​ൾ ന​ട​ത്തി​വ​രു​ന്ന സ്പോ​ട്ട് ബു​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ച് നി​ല​യ്ക്ക​ലി​ൽ ക്ര​മീ​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ക്കൊ​ല്ലം മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തി​നാ​ൽ, മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ടു​ബ​ന്ധി​ച്ച് ഭ​ക്ത​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ലാ പോ​ലീ​സി​ന്‍റെ നീ​ക്കം.

മ​ക​ര​വി​ള​ക്ക് ദി​വ​സം ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കി​നൊ​പ്പം അ​നു​ബ​ന്ധ​പാ​ത​ക​ളി​ലും ഭ​ക്ത​ർ ജ്യോ​തി​ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സ​ന്നി​ധാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ നി​ല​യി​ൽ 80,000 പേ​ർ​ക്കാ​ണ് വെ​ർ​ച്വ​ൽ ക്യൂ​വി​ലൂ​ടെ ദ​ർ​ശ​നം ല​ഭി​ക്കു​ന്ന​ത്. മ​ക​ര​വി​ള​ക്കു ദി​വ​സം ദ​ർ​ശ​ന​ത്തി​നു​ള്ള സ​മ​യ​ത്തി​ലും കു​റ​വു​ണ്ടാ​കും.

 

Related posts

Leave a Comment