മാരായിമുട്ടത്തും വാനാെ്രെക സൈബര്‍ അക്രമണം! 22-ാം തിയതി 12.53 നുളളില്‍ 300 ഡോളര്‍ നല്‍കണമെന്നു സന്ദേശം; പണികിട്ടിയത് കരമന പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയ്ക്ക്

Vana-cri-Nta-01അ​മ​ര​വി​ള: ലോ​ക​ത്തെ ഏ​റെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യ വാ​നാ​ക്രൈ റാ​ൻ​സം​വെ​യ​ർ സൈ​ബ​ർ ആ​ക്ര​മ​ണം നെ​യ്യാ​റ്റി​ൻ​ക​ര മാ​രാ​യ​മു​ട്ട​ത്തും ഉ​ണ്ടാ​യി. ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ ​എ​സ് ഐ ​മാ​രാ​യ​മു​ട്ടം അ​ജ്ഞ​ന​ത്തി​ൽ മ​ധു​മോ​ഹ​ന്‍റെ വീ​ട്ടി​ലെ ക​ംപ്യൂട്ട​റി​ലാ​ണ് അ​പ​ക​ട​കാ​രി​യാ​യ വാ​ന​ക്രൈ റാ​ൻ​സം​വെ​യ​ർ ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ന​ക്രൈ ആ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും പേ​ഴ്സ​ണ​ൽ ക​ംപ്യൂട്ട​റി​ലെ ആ​ക്ര​മ​ണം ഇ​താ​ദ്യ​മാ​യെ​ന്നാ​ണ് സൈ​ബ​ർ വി​ദ​ഗ്ദ​രു​ടെ നി​ഗ​മ​നം .

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ധു​മോ​ഹ​ന്‍റെ മ​ക​ൾ അ​ജ്ഞ​ന പ​ഠ​ന​കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ംപ്യൂ​ട്ട​റി​ൽ പ്രോ​ജ​ക്ട് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ക​ംപ്യൂട്ട​റി​ലെ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും വ​നാ​ക്രൈ​യു​ടെ പേ​ജ് ഡെ​സ്ക് ടോ​പ്പി​ൽ പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്ത​ത്.​കംപ്യൂട്ട​റി​ലെ പ്രോ​ഗ്രാ​മു​ക​ൾ നി​ശ്ച​ല​മാ​യ​തി​നൊ​പ്പം ഡെ​സ്ക്ടോ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഫ​യ​ലു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി. കംപ്യൂട്ട​റി​ൽ വാ​നാ​ക്രൈ ബാ​ധി​ച്ച​ത് മു​ത​ൽ ഡേ​റ്റും സ​മ​യ​വും സൂ​ചി​പ്പി​ച്ച് കൊ​ണ്ടു​ള​ള കൗ​ണ്‍​ഡൗ​ണും അ​രം​ഭി​ച്ചി​ട്ടു​ണ്ട് .

22 ാം തി​യ​തി 12.53 നു​ള​ളി​ൽ 300 ഡോ​ള​ർ ന​ൽ​കി​യാ​ൽ കംപ്യൂട്ടർ പ​ഴ​യ സ്ഥി​തി​യി​ലാ​വു​മെ​ന്നും സ​മ​യ പ​രി​ധി​ക്ക് ശേ​ഷം ഇ​ര​ട്ടി​തു​ക​യാ​കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. 26 വ​രെ പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ംപ്യൂട്ട​റി​ലെ ഫ​യ​ലു​ക​ൾ പൂ​ർ​ണമാ​യും ന​ഷ്ട​പ്പെ​ടു​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

മ​ധു​മോ​ഹ​ന്‍റെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധ​മാ​യ ഫ​യ​ലു​ക​ളാ​ണ് ക​ംപ്യൂട്ട​റി​ൽ കൂ​ടു​ത​ലു​മു​ള്ളത്. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മാ​രാ​യ​മു​ട്ടം പോ​ലി​സി​ലും സൈ​ബ​ർ സെ​ല്ലി​ലും മ​ധു​മോ​ഹ​ൻ പ​രാ​തി ന​ൽ​കി . ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യി വി​ഡോ​സ് സെ​വ​ൻ ആ​ണ് കംപ്യൂട്ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് .

Related posts