ഓ​വു​ചാ​ലു​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ കൊണ്ട് നിറഞ്ഞു ; വിദ്യർഥികൾക്കും അധ്യാപകർക്കും  സ്കൂ​ളി​ലെ​ത്താ​ൻ നീ​ന്ത​ൽ പ​ഠി​ക്കേണ്ട അവസ്ഥ

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കി വെ​ള്ള​ക്കെ​ട്ട്. പ്ര​ധാ​ന ക​വാ​ട​ത്തി​ന് അ​ടു​ത്തു മു​ത​ൽ സ്‌​കൂ​ൾ ഓ​ഫീ​സ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്.

പ്ര​ധാ​ന ക​വാ​ട​ത്തോ​ടു ചേ​ർ​ന്നു​ള്ള റോ​ഡി​ലെ ഓ​വു​ചാ​ലു​ക​ൾ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞ് മൂ​ടി​യ​തി​നാ​ൽ വെ​ള്ളം ഒ​ഴു​കിപ്പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ച്ച​പ്പോ​ൾ സ്‌​കൂ​ളി​നു മു​ന്നി​ലെ ഭാ​ഗ​ത്തു​ള്ള മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്നാ​ണ് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന സ്‌​കൂ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കി​ക്ക​ള​യാ​ൻ സ്‌​കൂ​ൾ അ​ധി​കൃ​ത​രും താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു.മ​ഴ ഇ​നി​യും തു​ട​ർ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കൂ​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

Related posts