പണിവരുന്നു..! ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ മു​ൻ​ഗ​ണ​നാ പ​ദ​വി​യു​ടെ അ​ർ​ഹ​ത പ​രി​ശോ​ധി​ക്കാനൊരുങ്ങി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​കി​റ്റ് വാ​ങ്ങാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ ല​ഭി​ക്കി​ല്ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നു ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി അ​ർ​ഹ​രാ​യ​വ​രെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​മാ​ണ് തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

സം​സ്ഥാ​ന​ത്തെ മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രും സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വാ​ങ്ങാ​ത്ത​വ​രു​മാ​ണെ​ന്ന് പൊ​തു​വി​ത​ര​ണ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് മ​ന​സി​ലാ​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ മു​ൻ​ഗ​ണ​നാ പ​ദ​വി​യു​ടെ അ​ർ​ഹ​ത പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ൻ​ഗ​ണ​നാ പ​ദ​വി ഉ​ണ്ടാ​യി​ട്ടും അ​ർ​ഹ​ത​പ്പെ​ട്ട വി​ഹി​തം വാ​ങ്ങാ​തെ ലാ​പ്സാ​ക്കു​ന്ന​ത് വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള കു​ടും​ബ​ങ്ങ​ളോ​ടു കാ​ട്ടു​ന്ന അ​നീ​തി​യാ​ണ്. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ റേ​ഷ​നും അ​തി​ജീ​വ​ന കി​റ്റും വാ​ങ്ങാ​ത്ത​വ​രു​ടെ പ​ട്ടി​ക എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. റേ​ഷ​ൻ വാ​ങ്ങാ​ത്ത കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി അ​വ​ർ​ക്കു പ​റ​യാ​നു​ള്ള​തു ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​യെ​ന്നും അ​റി​യി​ച്ചു.

Related posts

Leave a Comment