Set us Home Page

അ​ഴ​കി​നും ആരോഗ്യത്തിനും വെ​ണ്ട​യ്ക്ക

വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആന്‍റി ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​ര​ം. പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​ന്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിൻ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ർ​ഭ​കാ​ല​ത്തെ വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം. അ​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ശുദ്ധമായ വെ​ണ്​യ്ക്ക​യിൽ നിന്നു തയാറാക്കുന്നവി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണം. ശ​രീ​ര​മെ​ന്പാ​ടും ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തു ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ന​ാണ്. ഹീ​മോ​ഗ്ലോ​ബിൻ ഉ​ത്പാ​ദ​നം കൂ​ടു​ന്ന​തോ​ടെ ര​ക്ത​സ​ഞ്ചാ​ര​വും മെ​ച്ച​പ്പെ​ടു​ന്നു. ച​ർ​മ​ത്തി​നു തി​ള​ക്ക​വും സ്വാ​ഭാ​വി​ക നി​റ​വും നി​ല​നി​ർ​ത്താ​നാ​കു​ന്നു.

ഹൃ​ദ​യ​ത്തിനും സു​ഹൃ​ത്ത്

വെ​ണ്ട​യ്ക്ക​യി​ൽ സോ​ഡി​യം കു​റ​വ്, പൊട്ടാ​സ്യം ഇ​ഷ്ടം​പോ​ലെ. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ർ​ത്തു​ന്ന​തി​ൽ പൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്. ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. ര​ക്തം ക​ട്ടപി​ടി​ക്കു​ന്ന​തി​നും ആ​ർട്ടീ​രി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ൾ ര​ക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ൾ നി​ല കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. അ​തു വി​വി​ധ​ത​രം ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS