മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിനു വന്‍ തിരിച്ചടി. മാര്‍ച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസ കണക്കില്‍ അറ്റാദായത്തില്‍ 76 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അറ്റാദായം 2,922 കോടി രൂപയില്‍നിന്ന് 701.89 കോടിയായി കുറഞ്ഞു. നിഷ്ക്രിയ ആസ്തിയിലുണ്ടായ വര്‍ധനയാണ് ബാങ്കിനു തിരിച്ചടിയായത്. നിഷ്ക്രിയ ആസ്തി 24 ശതമാനം വര്‍ധിച്ച് 26,221.25 കോടിയായി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 21,149.19 കോടിയായിരുന്നു. പലിശവരുമാനം 6.4 ശതമാനം വര്‍ധിച്ച് 5,404.51 കോടി രൂപയായി. നേരത്തെ ഇത് 5079.42 കോടി രൂപയായിരുന്നു.
വായ്പാകുടിശിക വര്‍ധിച്ചെങ്കിലും ബാങ്കിന് വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് ഐസിഐസിഐ ബാങ്ക് എംഡി ചാന്ദ കോച്ചാര്‍ പറഞ്ഞു. മൊത്തം വായ്പയില്‍ 3.5 ശതമാനം മാത്രമേ കിട്ടാക്കടം വരുന്നുള്ളൂവെന്നും കോച്ചാര്‍ പറഞ്ഞു. ത്രൈമാസ കണക്ക് പുറത്തുവന്നതോടെ ഐസിഐസിഐ ബാങ്കിന്റെ ഓഹരിമൂല്യം 1.48 ശതമാനം ഇടിഞ്ഞ് 236.60 രൂപയായി.