ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രാ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി

കൊ​​​ച്ചി: ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ളു​​​മാ​​​യി പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ർ​​​സി​​​ടി​​സി). ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഡ​​​ൽ​​​ഹി, ആ​​​ഗ്ര, ജ​​​യ്പുർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

അ​​​മേ​​​സിം​​​ഗ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്ന പേ​​​രി​​​ൽ ഓ​​​ഗ​​​സ്റ്റ് 16ന് ​​​പു​​​റ​​​പ്പെ​​​ട്ട് 18ന് ​​​തി​​​രി​​​ച്ചെ​​​ത്തു​​​ന്ന പാ​​​ക്കേ​​​ജി​​​ൽ ഗോ​​​ൽ​​​കൊ​​​ണ്ട ഫോ​​​ർ​​​ട്ട്, ബി​​​ർ​​​ളാ മ​​​ന്ദി​​​ർ, സ​​​ല​​​ർ​​​ജം​​​ഗ് മ​​​ന​​​സി​​​യം, ചൗ​​​മ​​​ഹ​​​ല പാ​​​ല​​​സ്, ലാ​​​ഡ് ബ​​​സാ​​​ർ, ചാ​​​ർ​​​മി​​​നാ​​​ർ, മ​​​ക്ക മ​​​സ്ജി​​​ദ്, രാ​​​മോ​​​ജി ഫി​​​ലിം സി​​​റ്റി മു​​​ത​​​ലാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും. 14,530 രൂ​​​പ മു​​​ത​​​ലാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.

ഗോ​​​ൾ​​​ഡ​​​ൻ ട്ര​​​യാം​​​ഗി​​​ൾ എ​​​ന്ന പേ​​​രി​​​ൽ ഓ​​​ഗ​​​സ്റ്റ് 24ന് ​​​പു​​​റ​​​പ്പെ​​​ട്ട് 29ന് ​​​തി​​​രി​​​ച്ചെ​​​ത്തു​​​ന്ന പാ​​​ക്കേ​​​ജി​​​ൽ അ​​​ക്ഷ​​​ർ​​​ധാം ക്ഷേ​​​ത്രം, കു​​​ത്ത​​​ബ് മി​​​നാ​​​ർ, താ​​​ജ്മ​​​ഹ​​​ൽ, ജ​​​യ്പുർ സി​​​റ്റി പാ​​​ല​​​സ്, ആം​​​ബ​​​ർ ഫോ​​​ർ​​​ട്ട് തു​​​ട​​​ങ്ങി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​യും ആ​​​ഗ്ര​​​യി​​​ലെ​​​യും ജ​​​യ്പുരി​​​ലെയും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

ഈ ​​​പാ​​​ക്കേ​​​ജി​​​ന് 25,010 രൂ​​​പ മു​​​ത​​​ലാ​​​ണു ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്. കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ഈ ​​​പാ​​​ക്കേ​​​ജു​​​ക​​​ളി​​​ൽ വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, ത്രീ ​​​സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തോ​​​ടൊ​​​പ്പം താ​​​മ​​​സ​​​സൗ​​​ക​​​ര്യം, എ​​​സി വാ​​​ഹ​​​നം, ഐ​​​ആ​​​ർ​​​സി​​​ടി​​സി ടൂ​​​ർ മാ​​​നേ​​​ജ​​​ർ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9567863245, 9746743047, 9567863241.

Related posts