വാ​ഹ​നവാ​യ്പയ്ക്ക്​ അ​വ​സ​രമൊരുക്കി ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ്

കൊ​​​ച്ചി: ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു വാ​​​ഹ​​​ന​​വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ഹോ​​​ണ്ട മോ​​​ട്ടോ​​​ർ​ സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ, ചോ​​​ള​​​മ​​​ണ്ഡ​​​ലം ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും.

ഹോ​​​ണ്ടയുടെ സെ​​​യി​​​ൽസ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് യാ​​​ദ​​​വീ​​​ന്ദ​​​ർ സിം​​​ഗ് ഗു​​​ലേ​​​രി​​​യ​​​യും ചോ​​​ള​​​മ​​​ണ്ഡ​​​ലം ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി വെ​​​ഹി​​​ക്കി​​​ൾ പ്ര​​​സി​​​ഡ​​​ന്‍റും ബി​​​സി​​​ന​​​സ് ഹെ​​​ഡു​​​മാ​​​യ ര​​​വീ​​​ന്ദ്ര കു​​​ണ്ഡു​​​വും ഇ​​തു​​സം​​ബ​​ന്ധി​​ച്ച ധാ​​​രാ​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

ഹോ​​​ണ്ട സ്കൂ​​​ട്ട​​​റി​​​ന്‍റെ വി​​​ല​​​യു​​​ടെ 97 ശ​​​ത​​​മാ​​​നം വാ​​​യ്പ​​​യാ​​​യി ല​​​ഭി​​​ക്കും. പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സ് ഇ​​​ല്ല. 36 മാ​​​സ​​​ത്തെ വാ​​​യ്പ കാ​​​ലാ​​​വ​​​ധി​​​യും ല​​​ഭി​​​ക്കും. 2999 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ ഡൗ​​​ണ്‍ പേ​​​മെ​​​ന്‍റ്.

Related posts