ചരിത്രത്തിലാദ്യം! ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിമ്പാൻ​സി​ക​ളെ ജ​പ്തി ചെ​യ്തു

കോ​ൽ‌​ക്ക​ത്ത: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചിമ്പാ​ൻ​സി​ക​ളെ​യും മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. കോ​ൽ​ക്ക​ത്ത​യി​ലെ സു​പ്ര​ദീ​പ് ഗു​ഹ എ​ന്ന വ്യ​ക്തി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് മൂ​ന്നു ചി​ന്പ​ൻ​സി​ക​ളെ​യും നാ​ലു മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും ഏ​റ്റെ​ടു​ത്ത​ത്.

ഒരു വർഷം മു​ന്പ് ഗു​ഹ​യു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മൃ​ഗ​ങ്ങ​ളെ കോ​ൽ​ക്ക​ത്ത​യി​ലെ അ​ലി​പോർ സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി മൃ​ഗ​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​ൻ ഗു​ഹ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​യെ പൂ​ർ​ണ​മാ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​ലി​പോർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​ചി​ന്പൻ​സി​ക​ൾ. മൃ​ഗ​ശാ​ല​യു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​വും ഇ​പ്പോ​ൾ ഇ​വ​രാ​ണ്.

25 ല​ക്ഷം വീ​ത​മാ​ണ് ചി​ന്പ​ൻ​സി​ക​ളു​ടെ വി​ല ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ക്കേ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ തീരെ ചെ​റി​യ ഇ​നം കു​ര​ങ്ങു​ക​ളാ​ണു മാ​ർ​മ​സെ​റ്റ്സു​ക​ൾ. ഒ​ന്ന​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഇ​വ​യു​ടെ വി​ല. ആ​കെ 81 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മൃ​ഗ​ങ്ങ​ളെ​യാ​ണ് ക​ണ്ടു​കെ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

വ​ന്യ​ജീ​വി​ക​ളെ ക​ട​ത്തു​ന്ന സു​പ്ര​ദീ​പ് ഗു​ഹ​യ്ക്കെ​തി​രേ​യു​ള്ള പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മൃ​ഗ​ങ്ങ​ളെ കഴിഞ്ഞ വർഷം പി​ടി​ച്ചെ​ടു​ത്ത​ത്. വ​ന്യ​ജീ​വി​ക​ളെ​യും പ​ക്ഷി​ക​ളെ​യും ക​ട​ത്തു​ന്ന​തി​ന് വ്യാ​ജ രേ​ഖ ച​മ​ച്ച​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന പോ​ലീ​സ് ഗു​ഹ​യ്ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ​നി​ന്നാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ച​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​സ് മാ​റി​യ​ത്. മാ​ത്ര​മ​ല്ല വ​ന്യ​ജീ​വി ക​ള്ള​ക്ക​ട​ത്ത് റാ​ക്ക​റ്റി​നെ നി​യ​ന്ത്രി​ക്കു​ന്ന​തും ഗു​ഹ​യാ​ണെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

Related posts