മൈക്രോഫിനാന്‍സ് ദശവത്സര ആഘോഷ സമാപനം 10ന് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും

ekm-vellapallyവൈപ്പിന്‍: മൈക്രോഫിനാന്‍സ്  ദശവല്‍സര ആഘോഷ സമാപനവും സ്മാരകമായ  ശ്രീനാരായണഭവന്റെ ഉല്‍ഘാടനവും 10ന് എടവനക്കാട് എസ്പി സഭാസ്കൂള്‍ ഹാളില്‍ നടത്തുമെന്ന് വൈപ്പിന്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ സെക്രട്ടറി പി.ഡി. ശ്യാംദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം മൂന്നിനു എസ് എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഭദ്രദീപം കൊളുത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. സ്മാരക മന്ദിരത്തിന്റേയും നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റേയും ഉദ്ഘാടനം എസ്എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും.  സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം  യോഗം പ്രസിഡന്റ് എം. എന്‍. സോമനും, ഗുരുവരം നിധി ലിമിറ്റഡ് ഓഫീസ് ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും വൈപ്പിന്‍ യൂണിയന്‍ ചിട്ടീസിന്റെ ഉദ്ഘാടനം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷും നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം കെ.കെ. മഹേശനും നിര്‍വഹിക്കും.

യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ എസ് എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിക്കും. വൈപ്പിന്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ഡി. ശ്യാംദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി ഗോപാലകൃഷ്ണന്‍ നന്ദിയും പറയും.

Related posts