ഹ്യുണ്ടായി ടൂസോണ്‍

Tucsonഎസ്‌യുവികളായ ക്രെറ്റയ്ക്കും സാന്റാഫേയ്ക്കും ഇടയ്ക്ക് സ്ഥാനം പിടിക്കുന്ന മോഡലാണ് ടൂസോണ്‍. Tucson എന്നാണ് എഴുതുന്നതെങ്കിലും ടൂസോണ്‍ എന്നാണ് ഉച്ചാരണം.

ഇന്ത്യന്‍ വിപണിയ്ക്ക് ടൂസോണ്‍ പുതുമയല്ല. 2005 ല്‍ പുറത്തിറക്കിയ ടൂസോണിന് പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാത്തതിനെ തുടര്‍ന്ന് 2010 ല്‍ കമ്പനി പിന്‍വലിക്കുകയായിരുന്നു. എസ്!യുവി പ്രിയം വര്‍ധിച്ച ഇക്കാലത്ത് മെച്ചപ്പെട്ട വില്‍പ്പന നേടാമെന്ന് പ്രതീക്ഷയിലാണ് ടൂസോണിനെ കമ്പനി വീണ്ടും അവതരിപ്പിക്കുന്നത്.

കാഴ്ചയില്‍ സാന്റാ ഫോയുടെ ചെറിയ പതിപ്പ് പോലെയാണ് ടൂസോണും. 182 ബിഎച്ച്പി കരുത്തുള്ള രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള മോഡലിനെയായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ചെന്നൈയിലെ ഹ്യുണ്ടായി പ്ലാന്റില്‍ കൂട്ടിയോജിപ്പിച്ചാവും ടൂസോണിന്റെ ഉത്പാദനം. ജൂണില്‍ വിപണിയിലെത്തും. പ്രതീക്ഷിക്കുന്ന വില 16 ലക്ഷം രൂപ 18 ലക്ഷം രൂപ.

Related posts