വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ▪️ ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.▪️ മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്. ▪ ️റഫ്രിജറേറ്ററിനു...