ചാത്തന്നൂര്‍: എക്‌സൈസ് സംഘം നടത്തിയ കഞ്ചാവു വേട്ടയ്ക്കിടെ മലയണ്ണാനുമായി ഒരാള്‍ അറസ്റ്റില്‍.വാളത്തുംഗല്‍ ചകിരിക്കട ഹൗസ് നമ്പര്‍ ഒന്ന് മങ്കുഴി വടക്കതില്‍ ജലീല്‍(46)ന്റെ വീട്ടില്‍ നിന്നാണ് മലയണ്ണാനെ പിടികൂടിയത്.ഇന്നലെ രാവിലെ 11.15ഓടെ കൊട്ടിയത്ത് നിന്നും കഞ്ചാവു പൊതികളുമായി പിടിയിലായ ജലീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഇയാള്‍ കൂട്ടിലിട്ടു വളര്‍ത്തുകയായിരുന്ന മലയണ്ണാനെ കണ്ടെത്തിയത്. വയനാടന്‍ കാടുകളില്‍ കാണപ്പെടുന്നതും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ വര്‍ഗത്തില്‍പ്പെട്ടതാണ് മലയണ്ണാന്‍.
കൊട്ടിയം കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടം നടത്തി വന്ന തഴുത്തല കമ്പിവിള വീട്ടില്‍ ഷാഹുല്‍ ഹമീദ്(56)നെയും നൂറോളം പൊതി കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ബൈക്കും പിടിച്ചെടുത്തു.