ഐഫോണ്‍ 7 ഫ്‌ളിപ്കാര്‍ട്ട് വഴി

bis-iphoneബംഗളൂരു: ആപ്പിള്‍ ഐ ഫോണുകളുടെ ഇന്ത്യയിലെ അംഗീകൃത ഓണ്‍ലൈന്‍ വ്യാപാരി ഇനി ഫ്‌ളിപ്കാര്‍ട്ട്. അടുത്ത മാസം ഏഴു മുതല്‍ ഐ ഫോണിന്റെ ഏറ്റവും പുതിയ സീരിസുകളായ ഐഫോണ്‍ 7, 7പ്ലസ് എന്നിവ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. നിലവില്‍ ആപ്പിളിന്റെ മാക്, ഐപാഡ് എന്നിവ വില്‍ക്കാന്‍ അംഗീകാരമുള്ളതും ഫ്‌ളിപ്കാര്‍ട്ടിനാണ്.

ഐഫോണ്‍ 7ന് 32ജിബി-60,000 രൂപ, 128 ജിബി- 70,000 രൂപ, 256 ജിബി- 80,000 രൂപ, ഐഫോണ്‍ 7 പ്ലസിന് 32 ജിബി- 72,000 രൂപ, 128 ജിബി- 82,000 രൂപ, 256 ജിബി- 92,000 രൂപ എന്നിങ്ങനെ യാണ് ഇന്ത്യയിലെ വില.

Related posts