കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഫുട്‌വേര്‍ ബ്രാന്‍ഡായ ഒഡീസിയയില്‍നിന്ന് ഒഡീസിയ സ്റ്റുഡന്‍സ് എഡിഷന്‍-4 വിപണിയിലെത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂള്‍ യൂണിഫോം ഷൂവിനു ക്ലാസ്‌മേറ്റ് ഐജന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റബര്‍ ഔട്ടര്‍ സോളും ഫൈലോണ്‍ മിഡ് സോളുമാണ്. ഉന്നത നിലവാരത്തിലുള്ള പിയു ഫോമിലും സിന്തറ്റിക് ലെതറിലും നൈലോണ്‍ ബോണ്‍ടഡ് നൂല്‍ ഉപയോഗിച്ചാണ് അപ്പര്‍ തയാറാക്കിയിരിക്കുന്നത്.
ക്ലാസ്‌മേറ്റ് ഐജന്‍, യൂണിഫോം ഷൂ എന്നതിലുപരി സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ് ലഭിക്കത്തക്ക വിധത്തില്‍ ടോയും കൗണ്ടറും ദൃഢമാക്കിയിട്ടുണ്ട്. പ്രമുഖ റീട്ടെയില്‍ കടകളില്‍നിന്നു ലഭിക്കും. ക്ലാസ്‌മേറ്റ് ഐജന് 1,750 രൂപവരെയാണു കേരളത്തിലെ വിപണിവില.