കൊല്ലം: കളക്ടറേറ്റിലെ സ്ഫോടനം സംബന്ധിച്ചുള്ള അന്വേഷണത്തിനായി കര്‍ണാടക പോലിസ് സംഘവും കൊല്ലത്തെത്തുന്നു. കഴിഞ്ഞ ദിവസം മൈസൂരു ജില്ലാ മജിസ്ട്രേട്ട് കോടതി പരിസരത്ത് സ്ഫോടനം നടന്നിരുന്നു. ഈ സ്ഫോടനത്തിന് കൊല്ലത്തെ സ്ഫോടനവുമായി ബന്ധമുണെ്ടന്ന് സംശയം ഉയര്‍ന്നതോടെയാണ് ഇതു സംബന്ധിച്ച് അന്വേഷണത്തിനായി കര്‍ണാടക പോലിസ് സംഘം കൊല്ലത്തെത്തുന്നത്. നേരത്തെ ആന്ധ്രയിലെ ചിറ്റൂര്‍ കോടതി പരിസരത്തുണ്ടായ സ്ഫോടനവും കൊല്ലത്തെ സ്ഫോടനവും തമ്മില്‍ ബന്ധമുണെ്ടന്ന് റിപോര്ട്ടുണ്ടായതിനെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നും അന്വേഷണസംഘവും കൊല്ലത്തെത്തിയിരുന്നു.