അഞ്ചല്‍: പൂട്ടിയ സണ്‍ഫുഡ് കോര്‍പ്പറേഷന്‍ ഫാക്ടറിക്ക് മുന്നില്‍ കാഷ്യുവര്‍ക്കേഴ്‌സി (സിഐടിയു)ന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കഞ്ഞിവയ്പ് സമരം ആരംഭിച്ചു. കുട്ടികളുമായെത്തിയാണ് സമരം ആരംഭിച്ചത്. ദിവസങ്ങളായി ഫാക്ടറിക്ക് പുറത്ത് നടത്തി വന്ന സമരം ഇന്നലെ മുതല്‍ ഫാക്ടറി കവാടത്തിനുള്ളിലേക്ക് മാറ്റുകയായിരുന്നു. ഫാക്ടറി തുറക്കാന്‍ മാനേജ്‌മെന്റ് തയാറായില്ലെങ്കില്‍ തിരുവോണത്തിന് ഉടമയുടെ വീടിനുമുന്നില്‍ സമരം നടത്തുമെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
കശുവണ്ടി തൊഴിലാളികള്‍ കഞ്ഞിവയ്പ് സമരം ആരംഭിച്ചു
