കേരള ഗ്രാമീണ്‍ ബാങ്ക് എല്ലാ പഞ്ചായത്തുകളിലേക്കും

bis-bankകൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക്, സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഈ സാമ്പത്തിക വര്‍ഷം 20 പുതിയ ശാഖകള്‍കൂടി ആരംഭിക്കുന്നതോടെ ആകെ ശാഖകളുടെ എണ്ണം 615 ആകും. ടാബ്‌ലെറ്റ് ബാങ്കിംഗിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും കേരളത്തിലെ എല്ലാ പഞ്ചായത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ലക്ഷ്യം.

ഭാരത സര്‍ക്കാര്‍, കനറാ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയ്ക്കു യഥാക്രമം 50:35:15 എന്ന അനുപാതത്തില്‍ ഉടമസ്ഥതയുള്ളതാണു കേരള ഗ്രാമീണ്‍ ബാങ്ക്. ബാങ്കിന്റെ മൊത്തം ബിസിനസ് 25,000 കോടി രൂപ കവിഞ്ഞു. 2015-16 വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 72 കോടി രൂപയാണ്. നിക്ഷേപം 12,679 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ 11,928 കോടി രൂപയാണ്. വായ്പയുടെ 59 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കാണു നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് എടിഎമ്മുകളുടെ എണ്ണം 270ല്‍ എത്തിയെന്നും ചെയര്‍മാന്‍ കെ.വി. ഷാജി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related posts