ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിളര്‍ച്ച (അനീമിയ). കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും (32.7 ശതമാനം) പെണ്‍കുട്ടികളും (31.3 ശതമാനം) അനീമിയ ബാധിതരാണ്. ഗര്‍ഭകാലത്ത് തൊണ്ണൂറില്‍പ്പരം ദിവസങ്ങളില്‍ ഐഎഫ്എ ടാബ്ലറ്റ് കഴിക്കുന്ന സ്ത്രീകള്‍ 59.3 ശതമാനം മാത്രമാണ്. ഗര്‍ഭിണികളിലെ വിളര്‍ച്ചയെക്കുറിച്ച് അറിയാം…
എന്താണ് വിളര്‍ച്ച (അനീമിയ)?
ഹീമോഗ്ളോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതും ചുവന്ന രക്തകോശങ്ങളുടെ കുറവുമാണ് വിളര്‍ച്ചയ്ക്കു കാരണം. രക്തത്തിലൂടെ ഓക്സിജന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ വിളര്‍ച്ച പ്രതികൂലമായി ബാധിക്കും.
100 മില്ലി ലിറ്റര്‍ രക്തത്തിലുണ്ടാകേണ്ട ഹീമോഗ്ളോബിന്‍ അളവ്
* ഗര്‍ഭിണികള്‍ക്കും അഞ്ചുവയസില്‍ താഴെയുള്ളവര്‍ക്കും 11 ഗ്രാം
* അഞ്ച് മുതല്‍ 11 വയസുവരെയുള്ളവര്‍ക്ക് 11.5 ഗ്രാം
* സ്ത്രീകള്‍, കൗമാരക്കാര്‍, മുലയൂട്ടുന്നവര്‍ 12 ഗ്രാം
* പുരുഷന്മാര് 13 ഗ്രാം
വിളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍
* മാതൃമരണം : രക്തനഷ്ടംമൂലം പ്രസവസമയത്ത് സ്ത്രീകള്‍ മരിക്കുന്നതിന്റെ പ്രധാന കാരണം വിളര്‍ച്ചയാണ്. പ്രസവസമയത്തെ 20 ശതമാനം മാതൃമരണവും സംഭവിക്കുന്നത് വിളര്‍ച്ച മൂലമാണ്.
* ശിശുമരണം : വിളര്‍ച്ച ബാധിച്ച അമ്മമാരില്‍ നിന്ന് കാലം തികയാതെയുള്ള പ്രസവവും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമയമെത്താതെയുള്ള പ്രസവവും നവജാതശിശുക്കളുടെ തൂക്കക്കുറവും കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാം. അമ്മമാരിലെ ഹീമോഗ്ളോബിന്റെ ഓരോ യൂണിറ്റിലും 1 ഴ/റഘ എന്ന തോതിലുള്ള വര്‍ധനവ് കുഞ്ഞുങ്ങളുടെ മരണനിരക്ക് 24 ശതമാനം കുറയ്ക്കുമെന്നാണ് പഠനം.
* പോഷകാഹാരക്കുറവ്: വിളര്‍ച്ചയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവും അണുബാധയും മറ്റു അസുഖങ്ങളും ഉണ്ടാകുന്നു.
* രോഗങ്ങള്‍: വികസ്വര രാജ്യങ്ങളിലെ മൊത്ത രോഗബാധയുടെ 2.4 ശമതാനത്തിനും കാരണം വിളര്‍ച്ചയും അയഡിന്‍, വിറ്റാമിന്‍ എ എന്നിവയുടെ അപര്യാപ്തതയുമാണ്. ലോകാരോഗ്യസംഘടനയുടെ (2002) പഠനമനുസരിച്ച് വികസ്വര രാജ്യങ്ങളിലെ രോഗബാധയുടെ ഒന്‍പതു മുതല്‍ 10 ശമതാനത്തിനു വരെ കാരണം ഇവ മൂന്നുമാണ്.
* ജിഡിപിയിലുണ്ടാക്കുന്ന കുറവ്: പഠനങ്ങളനുസരിച്ച് ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ അനീമിയ ഒന്നു മുതല്‍ നാലുശതമാനം വരെ കുറവു വരുത്തുന്നു.
* സാമ്പത്തിക നഷ്ടം : ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇരുമ്പ്, അയഡിന്‍, വിറ്റാമിന്‍ എ എന്നിവയുടെ അപര്യാപ്തത വികസ്വര രാജ്യങ്ങളുടെ ജിഡിപിയില്‍ അഞ്ച് ശമതാനം കുറവുണ്ടാക്കുന്നു.
വിളര്‍ച്ച തടയാം
* ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുക
* ഐഎഫ്എ ടാബ്ലറ്റുകള് കഴിക്കുക
* ഇരുമ്പ് അടങ്ങിയ ഉപ്പ് ഉപയോഗിക്കുക
ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍
* ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കരള്‍, മുട്ട
* കക്കയിറച്ചി, ചെമ്മീന്‍, കടല്‍ മീനുകള്‍
* സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല
* ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തങ്ങ, ഗ്രീന്‍പീസ്
* ശര്‍ക്കര, അണ്ടിപ്പരിപ്പ്, െ്രെഡഫ്രൂട്ട്സ്
* ധാന്യങ്ങള്‍, ചോളം, ബജ്റ, റാഗി, തവിട് നീക്കാത്ത അരി
* പാലില്‍ ഇരുമ്പ് വളരെക്കുറച്ചെയുള്ളു.
നൂറുഗ്രാം ഉരുളക്കിഴങ്ങില്‍ അര മില്ലി ഗ്രാമും ഒരു പുഴുങ്ങിയ മുട്ടയിലും നൂറു ഗ്രാം അരിയിലും ഒരു എംജിയും ഇരുമ്പ് അടങ്ങിയിരിക്കുന്നു. നൂറുഗ്രാം ആട്ടിന്‍ കരളില്‍ ആറ് എംജിയും കക്കയിറച്ചിയില്‍ ഒന്‍പത് എംജിയും ഉണങ്ങിയ താമരത്തണ്ടില്‍ 60 എംജിയും ഇരുമ്പുണ്ട്.
ഇരുമ്പിന്റെ ആഗിരണം
ദിവസേന കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പിന്റെ അളവ് വളരെക്കുറവാണ്. അതിനാല്‍ ദിവസവും ആവശ്യമുള്ളതിന്റെ 10 മുതല്‍ 25 ഇരട്ടിവരെ ഇരുമ്പ് അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മത്സ്യമാസാംദികളില് അടങ്ങിയ ഇരുമ്പാണ് പച്ചക്കറികളിലുള്ള ഇരുമ്പിനെക്കാള് ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാനാകുന്നത്.
വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ, പേരയ്ക്ക, ഓറഞ്ച് എന്നിവ ഇരുമ്പിന്റെ ആഗിരണം എളുപ്പത്തിലാക്കും. മത്സ്യം, മാംസം, കടല്‍ മീനുകള്‍, പഴവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, കാബേജ്, ഇലക്കറികള്‍ എന്നിവയും ഇരുമ്പിന്റെ ആഗിരണത്തിന് സഹായകമാണ്. അതേസമയം, ചായ, കാപ്പി, പാല് എന്നിവ ഇരുമ്പിന്റെ ആഗിരണം തടയും.
ഐഎഫ്എ ടാബ്ലറ്റുകള്
അനീമിയയെ പ്രതിരോധിക്കാന്‍ ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ആവശ്യമായ 52 അയണ്‍ ടാബ്ലറ്റുകള്‍ക്ക് 12 രൂപമാത്രമേ ചെലവുവരൂ. (ഒരു ടാബ്ലറ്റിന് 18 പൈസ എന്ന നിരക്കില്‍).
ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാം
ഗര്ഭണികള്ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 100 ഐഎഫ്എ ടാബ്ലറ്റുകള് നല്‍കണം. ആദ്യത്തെ 14 മുതല്‍ 16 വരെയുള്ള ആഴ്ചകളില്‍ 100 ദിവസത്തിനുശേഷം ഒരു ഗുളിക കഴിക്കണം. പ്രസവത്തിന് 100 ദിവസം ശേഷം വരെ ഇത് ആവര്‍ത്തിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ’നിപി’ പദ്ധതി (National Iron Plus Initiative) യനുസരിച്ച് ആറു മുതല്‍ 19 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും 15 മുതല്‍ 49 വയസുവരെയുള്ള എല്ലാ സ്ത്രീകള്‍ക്കും ഐഎഫ്എ ടാബ്ലറ്റുകളോ സിറപ്പോ നല്‍കേണ്ടതുണ്ട്.
Cochrane review അനുസരിച്ച് ഗര്‍ഭിണികള്‍ ദിവസേന ഐഎഫ്എ ഗുളിക കഴിച്ചാല്‍ അനീമിയ 70 ശതമാനവും കുഞ്ഞുങ്ങളുടെ തൂക്കക്കുറവ് 19 ശതമാനവും കുറയും. ഗര്‍ഭസമയത്ത് ആവശ്യത്തിന് ഫോളിക് ആസിഡ് ലഭിച്ചാല്‍ കുഞ്ഞിന്റെ ജനനസമയത്തെ തൂക്കം മെച്ചപ്പെടും.
അമ്മമാര്‍ ഇരുമ്പും ഫോളിക് ആസിഡും കഴിക്കുന്നതിലൂടെ അഞ്ചുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം 34 ശതമാനം കുറയ്ക്കാനാകും.
ഇവ കഴിക്കുന്നതിലൂടെ നവജാത ശിശുമരണ നിരക്ക് 54 ശമതാനം കുറഞ്ഞതായി ചൈനയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.
ജോബ് സഖറിയ
യൂനിസെഫ് കേരള–തമിഴ്നാട് വിഭാഗം മേധാവി
തയാറാക്കിയത്– സീമ