തോക്കും തിരകളുമായി യുവാവ് അറസ്റ്റില്‍; പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു

ktm-arrestആലക്കോട്: ആലക്കോട് ഫര്‍ലോംഗരയില്‍ തോക്കും തിരകളുമായി യുവാവ് എക്‌സൈസ് പിടിയില്‍. ഫര്‍ലോംഗര സ്വദേശി പുതുപുന്നക്കല്‍ എം.എ. ബിജി (36) ആണ് എക്‌സൈസ് പിടിയിലായത്. ആലക്കോട് എക്‌സൈസ് സംഘം ഫര്‍ലോംഗരയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ രാത്രി 11.45നാണ് ബൈക്കിലെത്തിയ ബിജി തോക്കും തിരകളുമായി പിടിക്കപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ബിജിയെ പോലീസിന് കൈമാറി. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, പ്രിവന്റീവ് ഓഫീസര്‍ സി.സി. രാജന്‍, സിവില്‍ ഓഫീസര്‍മാരായ കെ.ജി. മുരളീദാസ്, വി. ധനേഷ്, ഉല്ലാസ് ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts