നായയുടെ കുട്ടിക്കളി ! സംഘടനകള്‍ പിന്നാലെ ഓടിയത് മൂന്ന് ദിവസം വീഡിയോ കാണാം !

dഹോപ് ഫോര്‍ പോവ്‌സ്, റെസ്‌ക്യൂ പ്രം ദി ഹാര്‍ട്ട് എന്നീ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരാണ് ഒരു നായക്കുട്ടിയ്ക്കു പിന്നാലെ മൂന്ന് ദിവസം ഓടിയത്. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മൃഗസംരക്ഷണ സംഘടനകളാണിവ.

അലഞ്ഞ് തിരിയുന്ന നായകളെ സംരക്ഷിക്കുന്ന സംഘടനയിലെ അംഗങ്ങളാണ് ഹൗഡിനിയെന്ന് തെരുവു നായക്കു പിന്നാലെ മൂന്ന് ദിവസം പാഞ്ഞത്. കഠിന പരിശ്രമത്തിനൊടുവിലാണ് ഹൗഡിനിയെ ഇവര്‍ക്ക് പിടികൂടാനായത്. കുറേ ചുറ്റിച്ചെങ്കിലും ഇപ്പോള്‍ സംരക്ഷണകേന്ദ്രത്തിലെ താരമാണ് ഹൗഡിനി. ഇവിടെയുള്ളവരുമായി നന്നായി ഇണങ്ങിയ ഹൗഡി പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. തെരുവില്‍ നിന്നും സംഘടന ക െത്തിയ മറ്റ് ധാരാളം നായകളും ഇവിടെയുണ്ട്. തന്നെ ദത്തെടുക്കാന്‍ ആരെങ്കിലും എത്തും എന്ന പ്രതീക്ഷയിലാണ് ഈ നായക്കുട്ടി.

രണ്ട്  വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സംഘടന പുറത്ത് വിട്ടിരിക്കുന്നത്. ഹൗഡിനിയെ പിടിക്കാന്‍ ഇവര്‍ നടത്തുന്ന പ്രയത്‌നത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.

Related posts