നെയ്യാറ്റിന്‍കര: സംസ്ഥാന തദ്ദേശഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ വിവരങ്ങളില്‍ അപാക തകള്‍. പഞ്ചായത്ത് അംഗങ്ങളുടെ വിവര ങ്ങള്‍ രേഖപ്പെടുത്തി യിരിക്കു ന്നയിടത്ത് പുരുഷനെ സ്ത്രീയായും സ്ത്രീയെ പുരുഷനായും ചിത്രീകരിച്ചിട്ടുണ്ട്. അഭിഭാഷകന്‍ കൂടിയായ പഞ്ചായത്ത് അംഗം ദീപു എ.എസ് സ്ത്രീയാണെന്നും വിവാഹിതയാണെ ന്നുമാണ് രേഖപ്പെടുത്തി യിരിക്കുന്നത്. മറ്റൊരു അംഗമായ വി.വി ഷീബാമോള്‍ പുരുഷനാ ണെന്നും വിവാഹി തനാണെന്നുമാണ് വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരം.
മുമ്പ് നെയ്യാറ്റിന്‍കര നഗരസഭയുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ ഇത്തരം തെറ്റുകള്‍ കടന്നുകൂടിയിരുന്നു. രാഷ്ട്രദീപിക ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ഈ തെറ്റുകള്‍ തിരുത്തപ്പെടുകയുമുണ്ടായി. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വവും ശ്രദ്ധയും ബന്ധപ്പെട്ടവര്‍ പാലിച്ചിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടുന്നതെന്നും കണക്കാക്കാം.