കണ്ണൂര്‍: വിഷു പ്രമാണിച്ച് ഈ മാസം 21 വരെ പുതുതായി മൊബൈല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും മൊബൈല്‍ നമ്പര്‍ മാറാതെ ബിഎസ്എന്‍എലിലേക്കു വരുന്നവര്‍ക്കും 128 കെ വരെ കപ്പാസിറ്റിയുടെ മൈക്രോ സിം കാര്‍ഡുകള്‍ സൗജന്യമായി ലഭിക്കും. ആവശ്യമുള്ളവര്‍ ഫോട്ടോയും ഐഡി പ്രൂഫും സഹിതം തൊട്ടടുത്ത കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം. കൂടാതെ 110, 150, 220, 250 രൂപയ്ക്ക് മുഴുവന്‍ സംസാരമൂല്യവും 550 രൂപയ്ക്ക് 575 രൂപയുടെയും 1,100 രൂപയ്ക്ക് 1,200 രൂപയുടെയും സംസാരമൂല്യം മൊബൈല്‍ ടോപ്-അപ്പുകള്‍ക്ക് ലഭിക്കും. ഇതേപ്രകാരം 2000, 2500, 3000 രൂപയ്ക്ക് ഏഴു ശതമാനം അധിക സംസാരമൂല്യം ലഭിക്കുമ്പോള്‍ 5,500, 6,000 രൂപയ്ക്കുള്ള ടോപ്-അപ്പുകള്‍ക്ക് 10 ശതമാനം അധിക സംസാരമൂല്യവും ലഭിക്കും.
ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സ്‌പെഷല്‍ സിം കാര്‍ഡ്
