മത്സ്യകൃഷിയില്‍ ഗ്രാമ ശ്രീ പുരുഷ സംഘത്തിന് നൂറുമേനി വിളവ്

tvm-fishനെടുമങ്ങാട്:  ഉപയോഗയോഗ്യമല്ലാതായിക്കിടന്ന ചിറ നവീകരിച്ച് മത്സ്യകൃഷി നടത്തിയ ഗ്രാമ ശ്രീ പുരുഷ സംഘത്തിന് നൂറ് മേനിവിളവ്. തീന്‍മേശകളിലെ കൊതിയൂറും വിഭവങ്ങളായ കട് ലയും, കരിമീനും, ഗ്രാഫ്റ്റ് കട്ടറുമെല്ലാം നാട്ടിന്‍ പുറത്തെ ജലാശയത്തില്‍ വിളവെടുത്തത് നാട്ടുകാര്‍ക്കും കൗതുകമായി.

വെള്ളനാട് തേവന്‍കോട് ഗ്രാമ ശ്രീസാംസ്കാരിക സമിതിയിലെ പുരുഷ സ്വയം സഹായക സംഘമാണ് പായല്‍കയറി ഉപയോഗിക്കാതിട്ടിരുന്ന മേപ്പാട്ടുമല പരവൂര്‍ച്ചിറ നവീകരിച്ച് മത്സ്യകൃഷി തുടങ്ങിയത്.വെള്ളനാട് ഗ്രാമപഞ്ചായത്തും മത്സ്യഫെഡും മത്സ്യകൃഷിക്ക് ആവശ്യമായ സഹകരണവും പ്രോത്സാഹനവും നല്‍കിയിരുന്നു. മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായാദേവി വാര്‍ഡ് അംഗങ്ങളായ ദീപാ കുമാരി, പ്രതിജ, സംഘം ഭാരവാഹികളായ ജയകുമാര്‍, ഗിരീശന്‍, ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Related posts