മാതാപിതാക്കളുടെ കടം ഒരിക്കലും വീട്ടിത്തീരില്ല’; വിവാഹവേദിയില്‍ വധുവിന്റെ രോഷ പ്രകടനം: വീഡിയോ വൈറല്‍

ബംഗാളി വിവാഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ‘കനകാഞ്ജലി’. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്.

മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ എന്ന് ചോദിക്കുമ്പോള്‍ വധു ‘തീര്‍ത്തു’ എന്ന മറുപടി പറയുകയും വേണം. എന്നാല്‍ ഈ ചടങ്ങിനെ എതിര്‍ക്കുന്ന വധുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ എന്ന് ചോദിച്ചപ്പോള്‍ അവളതിന് മറുപടി പറയാന്‍ വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കളോടുളള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാവുന്നതല്ലെന്നായിരുന്നു അവളുടെ മറുപടി.

തുടര്‍ന്ന് ‘കാണാം’ എന്നു പറഞ്ഞാണ് വധു വരന്റെയും വീട്ടുകാരുടേയും കൂടെ ഇറങ്ങുന്നത്. ‘മിക്കപ്പോഴും വന്ന് അമ്മയേയും അച്ഛനേയും കാണാം’ എന്നും അവള്‍ വാക്ക് നല്‍കുന്നുണ്ട്. ആരോ തമാശയ്ക്ക് ‘കാളീ പൂജയ്ക്കാകും വരിക അല്ലേ’ എന്ന് ചോദിക്കുമ്പോള്‍, ‘അല്ല ഇതെന്റെ വീടാണ് എനിക്ക് തോന്നുമ്പോഴൊക്കെ വന്ന് വീട്ടുകാരെ കാണും’ എന്നവള്‍ മറുപടി നല്‍കുന്നു. നിരവധി പേരാണ് വധുവിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

Related posts