റി​​ക്കി പോ​​ണ്ടിം​​ഗ് സ​​ഹ പ​​രി​​ശീ​​ല​​ക​​ൻ

ഇം​ഗ്ല​​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി മേ​​യ്-​​ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന്‍റെ സ​​ഹ പ​​രി​​ശീ​​ല​​ക​​നാ​​യി മു​​ൻ ക്യാ​​പ്റ്റ​​ൻ റി​​ക്കി പോ​​ണ്ടിം​​ഗി​​നെ സി​​എ (ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ) നി​​യ​​മി​​ച്ചു. നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ പോ​​ണ്ടിം​​ഗി​​ന്‍റെ സാ​​ന്നി​​ധ്യം ഓ​​സീ​​സ് ബാ​​റ്റ്സ്മാ​ന്മാ​​ർ​​ക്ക് ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

നാ​​ല് വ​​ർ​​ഷം മു​​ന്പ് നാ​​ട്ടി​​ൽ​​ ന​​ട​​ന്ന ലോ​​ക​​ക​​പ്പ് ജ​​യി​​ച്ച് അ​​ഞ്ചാം ലോ​​ക കി​​രീ​​ടം കം​​ഗാ​​രു​​ക്ക​​ൾ ഷെ​​ൽ​​ഫി​​ൽ എ​​ത്തി​​ച്ചി​​രു​​ന്നു. പോ​​ണ്ടിം​​ഗി​​ന്‍റെ സാ​​ന്നി​​ധ്യം ലോ​​ക​​ക​​പ്പി​​ൽ ടീ​​മി​​നു ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്നും കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​ൻ ഓ​​സ്ട്രേ​​ലി​​യ​​യെ സ​​ഹാ​​യി​​ക്കു​​മെ​​ന്നും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ജെ​​സ്റ്റി​​ൻ ലാം​​ഗ​​ർ പ​​റ​​ഞ്ഞു. 375 ഏ​​ക​​ദി​​ന​​ങ്ങ​​ൾ ക​​ളി​​ച്ചി​​ട്ടു​​ള്ള പോ​​ണ്ടിം​​ഗ് 2003, 2007 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ചി​​രു​​ന്നു.

Related posts