അത്ഭുതം. അല്ലാതെന്തു പറയാന്‍. ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ തലയില്‍ കൈവച്ചു. ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായ ഈ വീഡിയോയാണ് ഇപ്പോള്‍ ഏവരുടെയും സംസാരവിഷയം. ബൈക്കില്‍ പോകുന്ന യുവതി 12 വീലുള്ള ട്രക്കിന്റെ അടിയില്‍പ്പെടുന്നതും എന്നാല്‍ യാതൊരു അപകടവും കൂടാതെ രക്ഷപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്.
ചൈനയിലെ ഏതോ നഗരത്തില്‍ നടന്നതാണ് സംഭവം. ഒരു ജംഗ്ഷനിലേക്കു ട്രാക്ക് പ്രവേശിക്കുകയായിരുന്നു. ബൈക്ക് യാത്രികയായ യുവതി ട്രക്കിന്റെ തൊട്ടുമുന്നിലായിരുന്നു. ട്രക്കിനു പൊക്കക്കൂടുതലായിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് യുവതിയെ കാണാന്‍ സാധിച്ചില്ല. ട്രക്കിനു അടിയില്‍പ്പോയ യുവതി പക്ഷേ പരിക്കുപറ്റാതെ രക്ഷപ്പെട്ടു. ഹൃദയം സ്തംഭിപ്പിക്കുന്ന വീഡിയോ കാണാം.