ഡ്രൈവിംഗ് സ്‌കൂളുകളെ ‘എട്ടെടുപ്പിക്കാന്‍’ സര്‍ക്കാര്‍ ! ഡ്രൈവിംഗ് ലൈസന്‍സ് പാസാകുന്ന മിക്കവര്‍ക്കും വാഹനമോടിക്കാന്‍ അറിയില്ലെന്ന് ആക്ഷേപം;പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് വിവരങ്ങള്‍. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. പരിശീലകര്‍ക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സമയം നിശ്ചയിക്കാനും നീക്കമുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്റ്റിലെ പോരായ്മകളും പരിഹരിക്കപ്പെടും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിലവില്‍ മോട്ടോര്‍വാഹനവകുപ്പിന് ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ നിയന്ത്രണമില്ലായിരുന്നു. മിക്ക സ്‌കൂളുകളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്. മാത്രമല്ല ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതില്‍ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം…

Read More

പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുട്ടയും ചിക്കനും കഴിക്കാമോ ? ഇതേക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ…

രാജ്യത്ത് പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണുയരുന്നത്. നൂറ് കണക്കിന് പക്ഷികളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപനവുമായി ബന്ധപ്പെട്ട് ചത്തത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ നന്നായി വേവിച്ച് കഴിച്ചാല്‍ ഇവ മനുഷ്യരിലേക്ക് വൈറസ് പകരാന്‍ കാരണമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍1എന്‍5 വൈറസാണ് പക്ഷിപ്പനിയ്ക്കു കാരണമാകുന്നത്. ചൂടേറ്റാല്‍ ഈ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്.…

Read More

ട്രോളുന്നതും വിമര്‍ശിക്കുന്നതും എന്നെയും സുരേഷ്‌ഗോപിയെയും മാത്രം ! എന്തുകൊണ്ട് ആരും മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍…

തന്നെയും സുരേഷ്‌ഗോപിയെയും മാത്രം എന്തുകൊണ്ട് ട്രോളുന്നുവെന്നും തങ്ങളേപ്പോലെ രാഷ്ട്രീയ നിലപാടുള്ള മമ്മൂട്ടിയെ എന്തുകൊണ്ട് ആരും വിമര്‍ശിക്കുന്നില്ലെന്നും നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകള്‍ക്ക് ഇരയായ സിനിമ താരങ്ങളാണ് നടന്‍ കൃഷ്ണകുമാറും സുരേഷ് ഗോപിയും. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരായി പ്രചരിക്കുന്ന ട്രോളുകള്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നില്ല എന്ന് വിചാരിക്കരുത്. ഇത്തരം ട്രോളുകളോടുള്ള പ്രതികരണമാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍ നടത്തുന്നത്. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും ഒരു ചാനലിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വരാനിരിക്കുന്ന…

Read More

സ്‌റ്റേഷനില്‍ നിന്ന് ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് വീണ് സ്ത്രീ ! ഞൊടിയിടയില്‍ ചാടിപ്പിടിച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പോലീസ്;വീഡിയോ കാണാം…

സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണ സ്ത്രീക്ക് രക്ഷകരായി പോലീസുകാര്‍. നിമിഷത്തിന്റെ വ്യത്യാസത്തിലാണ് യുവതി മരണത്തില്‍ നിന്ന് കരകയറിയത്. പോലീസുകാര്‍ മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്. തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീഴുകയും സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് ഇടുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ക്കൊപ്പം കൂടി.

Read More

യുവതിയ്‌ക്കെതിരായ പീഡനക്കേസ് ! 13കാരന്റെ പിതാവില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ച് ഒത്തു കളിച്ചതായി ആരോപണം; പീഡനാരോപണം യുവതി ജീവനാശം ചോദിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കളിച്ച കളിയോ…

13കാരന്‍ മകന്‍ പീഡനത്തിനിരയായി എന്ന രീതിയില്‍ സ്വന്തം ഭാര്യയ്‌ക്കെതിരേ കേസ് കൊടുത്ത പ്രവാസി സംഭവത്തില്‍ ഒത്തുകളിച്ചതായി ആരോുപണം. ആറ്റിങ്ങല്‍ ഡിവൈഎസ്പി യുവതിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റു ചെയ്തത് എന്ന പരാതി ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ചിരിക്കുകയാണ്. കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ യുവതിയെ അറസ്റ്റു ചെയ്തതിനു പിന്നിലും ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നാണ് വിവരം. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഡിജിപി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി.കമ്മീഷണര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം. മകള്‍ക്കെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് മൂന്നു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. യുവതിയുമായി മൂന്നു വര്‍ഷമായി അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ്…

Read More

ഞങ്ങള്‍ക്ക് മക്കളില്ല ! നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കുട്ടി ഞങ്ങളുടേതല്ല; വെളിപ്പെടുത്തലുമായി ഷഫ്‌നയുടെ ഭര്‍ത്താവ് സജിന്‍…

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് ഷഫ്‌ന. 1998ല്‍ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തില്‍ എത്തിയത്. ഷഫ്നയുടെ യഥാര്‍ഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 2013ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. ഇപ്പോളിതാ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും സജീവമായ ഷഫ്‌ന പങ്കുവച്ച സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും വൈറല്‍ ആയിരുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടെന്നാണ് ആരാധകര്‍ ഇത്രയും നാള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ കണ്ടത് തങ്ങളുടെ സഹോദരന്റെ കുഞ്ഞിനെ ആയിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് സജിന്‍. സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു ഏറെ കാലമായുള്ള ആഗ്രഹം. ഇത്രയും കാലം ചാന്‍സ്…

Read More

നെയ്യാറ്റിന്‍കരയില്‍ 15കാരി ജീവനൊടുക്കിയ സംഭവം ! 18കാരനായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരേ പോക്‌സോ കേസും…

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 15 കാരിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോന്‍ ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടികൂടിയിലായത്. നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വന്നിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ…

Read More

ബോചെയും രശ്മിയും മറ്റു ചിലരും അടുത്ത ബിഗ്‌ബോസില്‍ ! എങ്കില്‍ പൊളിയായിരിക്കുമെന്ന് ആരാധകര്‍; ബിഗ്‌ബോസിലേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ ഇങ്ങനെ…

വന്‍വിജയമായ ബിഗ്‌ബോസ് വീണ്ടും എത്തുമ്പോള്‍ ആരാകും മത്സരാര്‍ഥികളെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്ക് നിരാശ പകര്‍ന്നു കൊണ്ടാണ് ഷോ പാതിവഴിയില്‍ അവസാനിപ്പിച്ചത്. 100 ദിവസങ്ങളിലായി നടക്കുന്ന ഷോ കൊറോണ കാരണം 75 ദിവസം പൂര്‍ത്തിയാക്കി നിര്‍ത്തിയത്.ജനുവരി അഞ്ചിന് രണ്ടാം സീസണ്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.തൊട്ടുപിന്നാലെ മൂന്നാമത്തെ സീസണ്‍ വരികയാണ് എന്നുള്ള വിവരം പുറത്തുവന്നു. ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകള്‍ ആണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ഇല്ല.അപേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ ഇവയൊക്കെയാണ്.കോവിഡിനെ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മറ്റ് ഫിലിം ഇന്‍ഡസ്ട്രികളില്‍ ബിഗ് ബോസ് ആരംഭിച്ചിരുന്നു.മലയാളത്തില്‍ വൈകാതെ വരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും2021ലെ തുടക്കത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്. സ്റ്റാര്‍ സിംഗര്‍ എട്ടിന്റെ വേദിയില്‍ വെച്ച് നടന്‍ ടോവിനോ തോമസ് ബിഗ് ബോസ് സീസണ്‍…

Read More

ഇത് വളര്‍ച്ചാ മുരടിപ്പൊന്നുമല്ല ! മേലാല്‍ അങ്ങനെ ചെയ്യരുത്; വൈറലായ ബാലവിവാഹത്തില്‍ ആദ്യമായി പ്രതികരിച്ച് വരന്‍; സത്യാവസ്ഥ കേട്ട് ഞെട്ടി ആളുകള്‍…

ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മുഖമുദ്ര. മരണം പോലും ആഘോഷമാക്കുന്ന ഒരു സ്വഭാവം സോഷ്യല്‍ മീഡിയയ്ക്ക് കൈവന്നിരിക്കുകയാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെയാവും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. അടുത്തിടെ ഇത്തരത്തില്‍ കൊണ്ടാടിയത് ഒരു വിവാഹ ഫോട്ടോയാണ്. ബാല്യം നിഴലിക്കുന്ന മുഖഭാവം ഉള്ള ദമ്പതികളായിരുന്നു വിവാഹ ഫോട്ടോയുടെ ഹൈലൈറ്റ്. ഇത് കണ്ടതും വിവാഹിതരും അവിവാഹിതരും ആയ മലയാളികളുടെ തനിനിറം കമന്റ് ബോക്‌സിലൂടെ പുറത്തുവന്നു. ഇത് ബാലവിവാഹം ആണെന്നും രണ്ടു പേര്‍ക്കുമെതിരെയും രക്ഷിതാക്കള്‍ക്ക് എതിരെയും കേസെടുക്കണമെന്നും ഉള്ള ആക്രോഷങ്ങള്‍ വന്നു. എന്നാല്‍ ഇതിനു പിന്നാലെ വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ എന്നതിന്റെ പേരില്‍ വ്യാജ പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. ശ്രീലങ്കയിലെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജില്‍ പങ്കുവെച്ച ചിത്രങ്ങളാണ് നിമിഷനേരംകൊണ്ട് വൈറല്‍ ആയി മാറിയത്. നീതമി,ബുദ്ധിക എന്നീ ദമ്പതിമാരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടിയത്. ചിത്രത്തിലെ വധുവിനെയും…

Read More

കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ളി​പ്പാ​ട്ടം ക​ട​വി​ന് സ​മീ​പം കണ്ടപ്പോള്‍..! ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പമ്പാ​ന​ദി​യി​ൽ വീ​ണു മ​രി​ച്ചു; വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം

തി​രു​വ​ല്ല : ക​ട​പ്ര സൈ​ക്കി​ൾ മു​ക്കി​ന് സ​മീ​പം പ​ന്പാ​ന​ദി​യി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു മ​ണ​ലേ​ൽ പു​ത്ത​ൻ പ​റ​ന്പി​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ ഡാ​നി (ഒ​ന്ന​ര)​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്തു ക​ളി​ച്ചു കൊ​ണ്ടു​നി​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തി​നേ തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ഞ്ഞി​നെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി​യു​ള്ള പ​ന്പാ​ന​ദി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. കു​ഞ്ഞി​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ളി​പ്പാ​ട്ടം ക​ട​വി​ന് സ​മീ​പം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ദി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​റ്റി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന വ​ള്ള​ത്തി​ലെ യു​വാ​വ് വെ​ള്ള​ത്തി​ൽ മു​ങ്ങി കു​ട്ടി​യെ എ​ടു​ത്തു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് വാ​ഹ​ന​ത്തി​ൽ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​നോ​ജും കു​ടും​ബ​വും നാ​ഗ്പൂ​രി​ൽ നി​ന്ന് ഒ​രു മാ​സം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. 13 ന് ​തി​രി​കെ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം വ​ള​ഞ്ഞ​വ​ട്ടം ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി . മാ​താ​വ്…

Read More